Friday, February 20, 2026
Homeകേരളംകുട്ടികളുടെ ഉന്നമനത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍

കുട്ടികളുടെ ഉന്നമനത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍

കുട്ടികള്‍ വ്യത്യസ്തരാണെന്നും സാഹചര്യങ്ങള്‍ കൊണ്ട് പിന്നിലായ കുട്ടികള്‍ സമൂഹത്തിലുണ്ടെന്നും അവരുടെ ഉന്നമനത്തിനായി സമൂഹം കൂട്ടായി പ്രവര്‍ത്തിക്കണമെന്നും പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

ബാലഭവനുകളില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകര്‍ക്കുവേണ്ടി പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും സംയുക്ത നേതൃത്വത്തില്‍ പുല്ലാട് ശിവ പാര്‍വതി ബാലികാ സദനത്തില്‍ സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാലഭവനുകളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ സംഭാവന ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ.വി ആശാ മോള്‍ അധ്യക്ഷയായി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ലീന കെ. സുബാഷ് മുഖ്യ പ്രഭാഷണം നടത്തി. സി.ഡബ്ല്യു.സി അംഗങ്ങളായ ഡോ.ആര്‍.വിജയ മോഹനന്‍, രാജേഷ് ആക്ലേത്ത് , ഡേവിഡ് റെജി മാത്യു, ഡോ.കെ.കെ ബിന്ദു, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഫെബ്‌ന എസ് റഹീം, സ്ഥാപന പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനി മറിയം ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com