ആറ്റുകാൽ ക്ഷേത്ര മഹോത്സവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ 22.02.2026 തീയതി മുതൽ 03.03.2026 തീയതി വരെ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
• പാടശ്ശേരി , അവിട്ടം തിരുനാൾ ഗ്രന്ഥശാല എന്നീ ഭാഗങ്ങളിൽ നിന്നും മാത്രമേ ആറ്റുകാൽ ക്ഷേത്രത്തിലേക്ക് വാഹനഗതാഗതം അനുവദിക്കുകയുളളു .ക്ഷേത്രത്തിലേയ്ക്ക് വരുന്ന മറ്റ് റോഡുകളിൽ കൂടി പുറത്തേക്ക് മാത്രമേ വാഹനങ്ങൾ കടത്തി വിടുകയുളളു . അവിട്ടം തിരുനാൾ ഗ്രന്ഥശാല ഭാഗത്ത് കൂടെ ക്ഷേത്ര കോമ്പൌണ്ടിലേയ്ക്ക് വരുന്ന വാഹനങ്ങൾ തിരികെ പാടശ്ശേരി വഴി പോകേണ്ടതാണ്. ആറ്റുകാൽ ക്ഷേത്ര പരിസരത്തുള്ള താമസക്കാർക്ക് പോലിസിന്റെ അനുമതിയോടുകൂടി ടി റോഡുകളിൽ കൂടി യാത്ര ചെയ്യാവുന്നതാണ്.
• ഗതാഗതത്തിരക്ക് കൂടുതലായി അനുഭവപ്പെടുന്ന സമയത്ത് പാടശ്ശേരി , അവിട്ടം തിരുനാൾ ഗ്രന്ഥശാല ഭാഗത്ത് നിന്നും ക്ഷേത്രത്തിലേയ്ക്ക് വാഹനഗതാഗതം അനുവദിക്കാത്തതും പാടശ്ശേരി , ആറ്റുകാൽ ഗ്രന്ഥശാല , മേടമുക്ക് ഭാഗങ്ങളിൽ ഭക്തജനങ്ങളെ ഇറക്കിയ ശേഷം വാഹനങ്ങൾ ചിറമുക്ക് /ചിറപ്പാലം വഴി ഐരാണിമുട്ടം ഹോമിയോ കോളേജ് ഗ്രൌണ്ട് , ഐരാണിമുട്ടം റിസർച്ച് സെന്റർ ഗ്രൌണ്ട് എന്നീ സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.
• ബണ്ട് റോഡ് ജംഗ്ക്ഷൻ- പാടശ്ശേരി -ചിറപ്പാലം- ഐരാണിമുട്ടം റോഡിലും മണക്കാട്,-കുര്യാത്തി – മേടമുക്ക് – ചിറമുക്ക് -ഐരാണിമുട്ടം റോഡിലും , മണക്കാട്-കൊഞ്ചിറവിള റോഡിലും , മണക്കാട് -വലിയപള്ളി റോഡിലും, മണക്കാട്-കുര്യാത്തി-SKP ടിമ്പേഴ്സ് റോഡിലും, മണക്കാട് പോസ്റ്റ് ഓഫീസ്-മഹാറാണി റോഡിലും, ക്ഷേത്രത്തിന് സമീപമുളള ഇടറോഡുകളിലും ഇരുചക്രവാഹനങ്ങളുൾപ്പെടെയുളള വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. അനധികൃതമായും ഗതാഗതതടസ്സം സൃഷ്ടിച്ചും പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
• അനുമതി ലഭിക്കാത്ത ഡി ജെ വാഹനങ്ങൾ വിളക്ക്കെട്ടിനോടൊപ്പം അനുവദിക്കാത്തതും ആയത് ശ്രദ്ധയിൽപെട്ടാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.
• 22.02.2026 തീയതി മുതൽ ക്ഷേത്രപാർക്കിംഗ് ഗ്രൌണ്ടിൽ നിന്നും കിഴക്കേക്കോട്ട ഭാഗത്തേക്കും തിരിച്ചും , ഐരാണിമുട്ടം ഹോമിയോ പാർക്കിംഗ് ഗ്രൌണ്ടുകളിൽ നിന്നും ക്ഷേത്രത്തിലേക്കും കെ എസ് ആർ ടി സി ചെയിൻ സർവ്വീസുകൾ നടത്തുന്നതാണ്.
• തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 04712558731, 9497930055,എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.



