ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ട് ഐഎസ്എൽ മത്സരങ്ങൾ നടക്കുന്നതിനാൽ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തിരക്ക് ഒഴിവാക്കുന്നതിനായി വിവിധ മേഖലകളിൽ നിന്ന് എത്തുന്ന കാണികൾക്കായി പ്രത്യേക പാർക്കിങ് കേന്ദ്രങ്ങളും യാത്രാ ക്രമീകരണങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
മത്സരം കാണാൻ എത്തുന്നവർ പരമാവധി മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ആരാധകരുടെ സൗകര്യാർത്ഥം രാത്രി 11.30 വരെ മെട്രോ സർവീസ് ലഭ്യമായിരിക്കും.
വടക്കൻ മേഖലകളായ പറവൂർ, തൃശ്ശൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ആലുവ ഭാഗത്തോ കണ്ടെയ്നർ റോഡരികിലോ പാർക്ക് ചെയ്ത ശേഷംപൊതുഗതാഗതംവഴിസ്റ്റേഡിയത്തിലേക്ക്എത്തണം.ഇടുക്കി,കോട്ടയം,പെരുമ്പാവൂർ തുടങ്ങിയ കിഴക്കൻ മേഖലകളിൽനിന്നുള്ളവർ തൃപ്പൂണിത്തുറ,
കാക്കനാട്ഭാഗങ്ങളിലും,ആലപ്പുഴഉൾപ്പെടെയുള്ള തെക്കൻ മേഖലകളിൽനിന്നുള്ളവർ കുണ്ടന്നൂർ, വൈറ്റില ഭാഗങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.
പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്നുള്ള കാണികൾ മെട്രോ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.



