നിഷ ജോസ് കെ മാണി പാലായിൽ നിയമസഭയിലേക്ക് മത്സരിക്കില്ലന്നുറപ്പിച്ച് കേരള കോൺ പ്രസ് (എം) ചെയർമാൻ ജോസ് കെ മാണി.
ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും, നിക്ഷേധിച്ചും മടുത്തുവെന്ന് ജോസ് കെ മാണി പറഞ്ഞു. പാലായിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസഭാ , നിയമസഭ തിരഞ്ഞെടുപ്പുകളിലും, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നു എന്ന് പ്രചാരണങ്ങൾ വന്നു. ഇതെന്തോ രോഗത്തിന്റെ ഭാഗമാണ് എന്ന് പരിഹാസ രൂപേണ അദ്ദേഹം പറഞ്ഞു.
അഭ്യൂഹങ്ങൾ നിഷേധിച്ച് നിഷേധിച്ച് മടുത്തു എന്നും ഇനി നിഷേധിക്കാൻ ആരോഗ്യമില്ലന്നും ജോസ് കെ.മാണി പറഞ്ഞു.



