പാലക്കാട്: തീവണ്ടികളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്നവർക്കെതിരെ നടപടി കർശനമാക്കി റെയിൽവേ. സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (RPF) ടിക്കറ്റ് പരിശോധകരും സംയുക്തമായി നടത്തിയ പരിശോധനകളിൽ ലക്ഷക്കണക്കിന് രൂപയാണ് പിഴയായി ഈടാക്കിയത്.
യാത്രക്കാർക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടാൽ ഉടൻ തന്നെ 139 എന്ന റെയിൽവേ ഹെൽപ്‌ലൈൻ നമ്പറിൽ പരാതിപ്പെടാമെന്ന് അധികൃതർ അറിയിച്ചു. യാത്രയ്ക്കിടയിൽ ശല്യമോ സുരക്ഷാ പ്രശ്നങ്ങളോ നേരിട്ടാൽ ഈ നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാം. ഫോൺ കോൾ വഴിയോ എസ്.എം.എസ് വഴിയോ പരാതി നൽകാവുന്നതാണ്.



