അപകടംഉണ്ടാകുമ്പോൾ ഇരുചക്ര വാഹനത്തിനു പിന്നിൽ ഡ്രൈവർക്കുപുറമേ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു എന്നതിന്റെ പേരിൽ ഇൻഷുറൻസ് തുക കുറയ്ക്കാനാകില്ലെന്ന് ഹൈക്കോടതി. പിന്നിൽ രണ്ടുപേർ ഉണ്ടായിരുന്നതാണ് അപകടത്തിനു കാരണമായതെങ്കിൽ മാത്രമേ ഇൻഷുറൻസ് തുക കുറയ്ക്കാനാകൂ എന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി.
അപകടം ഉണ്ടാകുമ്പോൾ ബൈക്കിനു പിന്നിൽ രണ്ടുപേർ ഉണ്ടായിരുന്നു എന്നതിന്റെ പേരിൽ ഇൻഷുറൻസ് തുകയിൽ 20 ശതമാനം കുറവുവരുത്തിയത് ചോദ്യംചെയ്യുന്ന ഹർജി അനുവദിച്ചാണ് ഉത്തരവ്. 1.84 ലക്ഷം നഷ്ടപരിഹാരം 2.39 ലക്ഷമായി വർധിപ്പിക്കുകയും ചെയ്തു.



