മാനസിക കലകളുടെ ലോകത്ത് കേരളത്തിന് അഭിമാനമായി മലപ്പുറം സ്വദേശി റിയാസ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി ചരിത്രം കുറിച്ചു. മുഹമ്മദ് കുട്ടിയുടെയും സഫിയയുടെയും മകനായ റിയാസ് മെന്റലിസ്റ്റും സർട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റുമായുള്ള തന്റെ വൈദഗ്ധ്യത്തിലൂടെയാണ് ഈ അന്താരാഷ്ട്ര നേട്ടം കൈവരിച്ചത്.
പ്രമുഖ മെന്റലിസ്റ്റായ ഷരീഫ് മാസ്റ്റർ, സബ് ഇൻസ്പെക്ടർ സുരേഷ് എന്നിവരുടെ സാന്നിധ്യത്തിൽ, പ്രശസ്ത മെന്റലിസ്റ്റും മജീഷ്യനും മൈൻഡ് ഡിസൈനറുമായ ആർ. കെ. മലയത്തിൽ നിന്നാണ് സർട്ടിഫിക്കറ്റും റിയാസ് മെഡലുംഏറ്റുവാങ്ങിയത്.
കഴിഞ്ഞ നവംബർ 23-ന് ആയിരുന്നു മത്സരം നടന്ന പരിപാടിയിൽ, മെന്റലിസത്തിലെ “റോപ്പ് എസ്കേപ് എഫക്ട്” എന്ന ശ്രദ്ധേയമായ അവതരണത്തിലൂടെയാണ് അദ്ദേഹം ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്.മെന്റലിസം പരിശീലനം നേടിയത്. കൂടാതെ സർട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റ് പദവി, നേടിയിട്ടുണ്ട് സർട്ടിഫിക്കറ്റ് കോഴ്സ്, മെസ്മറിസത്തിൽ മാസ്റ്റർ കോഴ്സ് എന്നിവയും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
റിയാസ് ഒരു കന്നഡ സിനിമ പ്രൊഡ്യൂസർ കൂടിയാണ് അദ്ദേഹം ഒട്ടനവധി മലയാളം ഷോർട്ട്ഫിലിം പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട് ഇപ്പോൾ അദ്ദേഹം ഒരു മലയാള സിനിമയുടെ അണിയിറയിലാണ് അതിനിടയിലാണ് ഇങ്ങനെ ഒരു നേട്ടം കൈ വരിച്ചത്.




Congratulations 💐🙏❤️