Wednesday, December 25, 2024
Homeകേരളംഡ്രൈവിങ് ടെസ്റ്റ് ഇനി കഠിനം, മേയ് ഒന്നു മുതൽ നിരവധി മാറ്റങ്ങൾ*

ഡ്രൈവിങ് ടെസ്റ്റ് ഇനി കഠിനം, മേയ് ഒന്നു മുതൽ നിരവധി മാറ്റങ്ങൾ*

തിരുവനന്തപുരം —-സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിന് കടുത്ത നിയന്ത്രണളും പരിഷ്കാരങ്ങളും ഏർപ്പെടുത്തി ഉത്തരവ്. ഇനി മുതൽ -ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാനാവില്ല. മാത്രമല്ല, ഡ്രൈവിങ് സ്കൂളിലെ പരിശീലന വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കുകയും ചെയ്തു. ഒരു എം.വി.ഐയുടെ കീഴിൽ ദിവസം 30 പേർക്ക് മാത്രമേ ഡ്രൈവിങ് ടെസ്റ്റ് നടത്താനാകൂ.

*മറ്റു പരിഷ്കാരങ്ങൾ:*

📌ഡ്രൈവിങ് ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല.

📌ഗിയർ മോട്ടോർ സൈക്കിൾ വിഭാഗത്തിൽ ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാൽപാദത്താൽ പ്രവർത്തിപ്പിക്കാവുന്ന ഗിയർ ഉള്ള വണ്ടിയായിരിക്കണം. ഇത് 99 സി.സിക്ക് മുകളിലായിരിക്കണം. ഹൈൻഡിൽ ബാറിൽ ഗിയർ ഉള്ള മോട്ടോർ സൈക്കിൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല.

📌ഒരു എം.വി.ഐയുടെ കീഴിൽ ദിവസം 30 അപേക്ഷകർക്ക് മാത്രമേ ടെസ്റ്റ് നടത്താനാകൂ. 30 ലേറെ ടെസ്റ്റ് ഒരു ദിവസം നടത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടി.

📌ഡ്രൈവിങ് സ്കൂളിലെ പരിശീലന വാഹനങ്ങളുടെ കാലപ്പഴക്കം പരമാവധി 15 വർഷം.

📌ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന ഡ്രൈവിങ് സ്കൂളിന്‍റെ വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ വേണം.

📌സർക്കാർ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം ഡ്രൈവിങ് ടെസ്റ്റ് സ്കൂൾ ഇൻസ്ട്രക്ടർമാർ.

📌റോഡ് ടെസ്റ്റ് ഗ്രൗണ്ടിൽ നടത്തിയാൽ ഉദ്യോഗസ്ഥന്‍റെ ഭാഗത്തെ വീഴ്ചയായി പരിഗണിക്കും.

RELATED ARTICLES

Most Popular

Recent Comments