ശ്രീ. ബൈജു തെക്കുംപുറത്ത് എഴുതിയ പ്രഥമ നോവൽ ‘സ്വർധുനി എന്ന മുന്താരിയിലെ പെൺകുട്ടി’ പ്രകാശനം ചെയ്തു. മീനങ്ങാടി അക്ഷരക്കൂട് ലൈബ്രറി ഹാളിൽ വെച്ച് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തയ്ക്ക് നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.
എറണാകുളം മിഴി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച നോവലിന് അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ ശ്രീ. അർഷാദ് ബത്തേരിയാണ്.
സുൽത്താൻബത്തേരി കൊളഗപ്പാറ സ്വദേശിയും മീനങ്ങാടി ബിഷപ്സ് ഹൗസിൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ശ്രീ. ബൈജു തെക്കുംപുറത്തിൻ്റെ ഒൻപതാമത്തെ പുസ്തകമാണ് ‘സ്വർധുനി എന്ന മുന്താരിയിലെ പെൺകുട്ടി’
മൗനത്തിന്റെ വേരുകൾ തേടി, കാറ്റു മൂളിയ കവിതകൾ, വേനൽക്കിനാവ്, ആഷാഢമേഘങ്ങൾ പെയ്തിറങ്ങുമ്പോൾ, മഴയിൽ നനഞ്ഞൊരു താൾ, നിമീലിതം, നീലക്കുറിഞ്ഞി (കവിത സമാഹാരങ്ങൾ) ഹൃദയ സാരംഗി(ഗസലുകൾ) ഇവയാണ്
ഇതര കൃതികൾ.



