Friday, February 20, 2026
Homeഇന്ത്യപരീക്ഷ എഴുതാൻ 15 മിനിറ്റ് വൈകിയെത്തിയതിന് സ്കൂൾ അധികൃതർ പ്രവേശനം നിഷേധിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി...

പരീക്ഷ എഴുതാൻ 15 മിനിറ്റ് വൈകിയെത്തിയതിന് സ്കൂൾ അധികൃതർ പ്രവേശനം നിഷേധിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കി

പട്‌ന: പരീക്ഷ എഴുതാൻ 15 മിനിറ്റ് വൈകിയെത്തിയതിന് സ്കൂൾ അധികൃതർ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കി. പട്‌നയിലെ മഹാരാജ് ചക്കിന് സമീപമുള്ള പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം. കോമൾ കുമാരിയാണ് മരിച്ചത്. പരീക്ഷ എഴുതാനാകാതെ വീട്ടിലേക്കു മടങ്ങിയ കോമൾ കുമാരി പിന്നീടു നദൗൽ റയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കയറി. മസൗഡി സ്റ്റേഷൻ എത്തുന്നതിനു മുൻപ് ട്രെയിനിൽ നിന്നു ചാടുകയായിരുന്നു.

ബന്ധുവീട്ടിൽ താമസിച്ച് പഠിക്കുകയായിരുന്ന കോമളിന്റെ പരീക്ഷാ കേന്ദ്രം ആറ് കിലോമീറ്റർ അകലെയായിരുന്നു. രാവിലെ 9 മണിക്ക് റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ കോമൾ എത്തിയപ്പോൾ 9:15 ആയിരുന്നു. അപ്പോഴേക്കും സ്കൂൾ ഗേറ്റുകൾ അടച്ചിരുന്നു.

“പരീക്ഷ തുടങ്ങാൻ ഇനിയും സമയമുണ്ട്, എന്റെ ജീവിതത്തിന്റെ കാര്യമാണ്, ദയവായി പ്രവേശനം നൽകണം” എന്ന് കോമൾ അപേക്ഷിച്ചെങ്കിലും അധികൃതർ ഗേറ്റ് തുറക്കാൻ തയ്യാറായില്ല. ഇതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോമളിന്റെ അച്ഛൻ ഇതരസംസ്ഥാനത്ത് തൊഴിലാളിയായി ജോലി ചെയ്യുകയാണ്. മൂന്ന് മക്കളിൽ മൂത്തവളാണ് കോമൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com