Sunday, February 22, 2026
Homeഇന്ത്യഭര്‍ത്താവിന്റെ ശമ്പള വിവരം വ്യക്തിപരം, അതറിയാന്‍ ഭാര്യക്ക് അര്‍ഹതയില്ല: രാജസ്ഥാന്‍ ഹൈക്കോടതി.

ഭര്‍ത്താവിന്റെ ശമ്പള വിവരം വ്യക്തിപരം, അതറിയാന്‍ ഭാര്യക്ക് അര്‍ഹതയില്ല: രാജസ്ഥാന്‍ ഹൈക്കോടതി.

ജയ്പൂര്‍: ഭര്‍ത്താവിന്റെ ശമ്പള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ഭാര്യക്ക് അന്വേഷിക്കാനാവില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ആര്‍ടിഐ അപേക്ഷ നിരസിച്ചതിനെ ചോദ്യം ചെയ്ത് ഭാര്യ സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് കുല്‍ദീപ് മാത്തൂര്‍ തള്ളി. ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ പൊതുതാല്‍പ്പര്യവുമായി യാതൊരു ബന്ധവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഭില്‍വാരയിലെ പോലിസ് വകുപ്പില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവിന്റെ ശമ്പള സ്ലിപ്പുകളുടെ വിശദാംശങ്ങളുടെ പകര്‍പ്പുകള്‍ ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം വിവരങ്ങള്‍ വ്യക്തിഗത സ്വഭാവത്തിലുള്ളതാണ്. വിവരാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും വ്യക്തമാക്കി വിവരാവകാശ കമ്മീഷന്‍ അപേക്ഷ തള്ളിതുടര്‍ന്നാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.

അപേക്ഷ നിരസിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി കണ്ടെത്തി.

ഒരു സ്ഥാപനത്തിലെ ജീവനക്കാരന്റേയോ ഉദ്യോഗസ്ഥന്റേയോ പ്രകടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രാഥമികമായി ജീവനക്കാരനും തൊഴിലുടമയും തമ്മിലുള്ള വിഷയമാണെന്നും അത് സര്‍വീസ് നിയമങ്ങള്‍ പ്രകാരം നിയന്ത്രണവിധേയമാണെന്നും, ഇത്തരം കാര്യങ്ങള്‍ വ്യക്തിഗത വിവരങ്ങളുടെ പരിധിയില്‍ വരുമെന്നും സുപ്രീംകോടതി നേരത്തെ വിധിച്ചിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസില്‍ തീര്‍പ്പാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com