ന്യൂഡൽഹി: തമിഴ്‌നാട്ടിലെ കരൂരിൽ റാലിക്കി ടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച കേസിൽ രണ്ടാമതും സിബി ഐക്കു മുന്നിൽ ചോദ്യംചെയ്യലിനു ഹാജരായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്.
പരിപാടിയിൽ വിജയ്‌യുടെ പങ്കിനെക്കുറിച്ചും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ടിവികെ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദീകരണം തേടിയാണ് വീണ്ടും അദ്ദേഹത്തെ സിബി ഐ ചോദ്യംചെയ്തത്. ഇന്നലെ രാവിലെ 11 ഓടെ ഡൽഹി ലോധി റോഡിലുള്ള സിബി ഐ ആസ്ഥാനത്തു ഹാജരായ വിജയ് ആറുമണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തി പ്രതി ചേർത്തേക്കുമെന്ന് സൂചന.
വൈകുന്നേരത്തോടെയാണു പുറത്തിറങ്ങിയത് കഴിഞ്ഞ 12നായിരുന്നു ആദ്യഘട്ട മൊഴിയെടുപ്പ്. 13ന് വീണ്ടും ഹാജരാകാൻ നിർദേ ശിച്ചിരുന്നെങ്കിലും പൊങ്കൽ പ്രമാണിച്ച് അദ്ദേഹം മറ്റൊരു തീയതി ആവശ്യപ്പെടുകയായിരുന്നു. റാലി നടന്ന സ്ഥലത്തേക്ക് എത്താൻ വൈകിയതിലടക്കം വിജയ് നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്നാണു സിബി ഐയുടെ വിലയിരുത്തൽ. ദുരന്തത്തിൽ മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തി വിജയയെ പ്രതി ചേർത്തേക്കുമെന്നും സൂചനയുണ്ട്. നിലവിൽ സാക്ഷിപ്പട്ടികയിലാണു വിജയ്.
ചുമതലയിൽ വീഴ്ച വരുത്തിയതിന് തമിഴ്‌നാട് പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരേയും സമാന വകുപ്പ് ചുമത്തിയേക്കും. അതേസമയം, റാലിയിൽ വലിയരീതിയിലുള്ള ജനപങ്കാളിത്തം ഉണ്ടാകുമെന്ന് ടി വികെ അറിയിച്ചിരുന്നില്ലെന്ന് തമിഴ്‌നാട് പോലീസ് മൊഴി നൽകിയിട്ടുണ്ട്. സുപ്രീംകോടതി നിർദേശത്തെത്തുടർന്നാണ് സി ബിഐ അന്വേഷണം ഏറ്റെടു ത്തത്. ദുരന്തത്തിനു പിന്നിലുണ്ടായ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പരിശോധിക്കുന്നത്. കൂടാതെ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ഉണ്ടായോയെന്നും പരിശോധിക്കുന്നുണ്ട്. കേസിൽ അടുത്ത മാസം കുറ്റപത്രം സമർപ്പിക്കും.



