ബെംഗളൂരു: കർണാടക പോലീസിന് കനത്ത നാണക്കേടുണ്ടാക്കി മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ അശ്ലീല വീഡിയോ പുറത്ത്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെട്ട വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വീഡിയോയിലുള്ളത് അദ്ദേഹത്തിന്റെ സഹപ്രവർത്തകയായ മറ്റൊരു പോലീസ് ഉദ്യോഗസ്ഥയാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഓഫിസ് സമയത്ത് ക്യാബിനിലെത്തിയ സഹപ്രവർത്തകയെ സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റിന്റെ ചുമതല വഹിക്കുന്ന ഡിജിപി കെ. രാമചന്ദ്ര റാവു ആലംഗിനം ചെയ്യുന്നതും ചുംബിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഓഫിസിനുള്ളില്‍ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിതെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. വിവിധ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള 47 സെക്കന്‍ഡ് ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
അതേസമയം എട്ട് വർഷം മുൻപത്തെ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് സൂചന. ഓഫിസ് സമയത്ത് ക്യാബിനിലെത്തിയ സഹപ്രവർത്തകയെ ഡിജിപി ചുംബിക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഓഫിസിനുള്ളില്‍ നിന്നുതന്നെ പലപ്പോഴായി ഒളിക്യാമറയിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നത്.വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഡിജിപി കെ. രാമചന്ദ്ര റാവുവിനെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ച സിദ്ധരാമയ്യ സർക്കാർ, രാമചന്ദ്രറാവുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. വിരമിക്കാൻ 4 മാസം മാത്രം ബാക്കി നിൽക്കെയാണ് കെ.രാമചന്ദ്രറാവു ഒളിക്യാമറ വിവാദത്തിൽ പെടുന്നത്.
1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥാനായ രാമചന്ദ്ര റാവു വളർത്തുമകളും നടിയുമായ രന്യ റാവു ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായിരുന്നു. സര്‍ക്കാര്‍ രാമചന്ദ്രറാവുവിനെ നിര്‍ബന്ധിത അവധിയിൽ അയച്ചിരുന്നു. അടുത്തിടെ സര്‍വീസില്‍ തിരിച്ചെത്തിയ റാവു വരുന്ന മേയില്‍ വിരമിക്കാനിരിക്കെയാണ് അശ്ലീല വീഡിയോ പുറത്ത് വന്നത്.വിമാനത്താവളത്തിലെ പരിശോധന മറികടക്കാന്‍ സഹായിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ രാമചന്ദ്രറാവുവിനെ നിര്‍ബന്ധിത അവധിയിൽ അയച്ചിരുന്നു. അടുത്തിടെ സര്‍വീസില്‍ തിരിച്ചെത്തിയ റാവു വരുന്ന മേയില്‍ വിരമിക്കാനിരിക്കെയാണ് അശ്ലീല വീഡിയോ പുറത്ത് വന്നത്.



