ആവശ്യമുള്ള ചേരുവകൾ.
അരിപ്പൊടി അരക്കപ്പ് .
ഗോതമ്പുപൊടി 1/4 കപ്പ് .
മൈദ 1/4 കപ്പ്
ഉള്ളി 4 എണ്ണം
തേങ്ങ ചിരവിയത് 1/4 കപ്പ് .
പച്ചമുളക് ഒരെണ്ണം.
പെരുംജീരകം 1/4 സ്പൂൺ.
ഉപ്പ് ആവശ്യത്തിന് .
വേപ്പില ഒരിതൾ.
എണ്ണ വറുക്കാൻ ആവശ്യത്തിന് .
പാകം ചെയ്യുന്ന വിധം
ഉള്ളി, പച്ചമുളക്, ജീരകം, തേങ്ങ, വേപ്പില എന്നിവ മിക്സിയിൽ ചമ്മന്തിപ്പരുവത്തിൽ അരച്ചെടുക്കുക. അതിലേക്ക് പൊടികൾ ഇട്ട് ഉപ്പും ആവശ്യത്തിനു വെള്ളവും ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക. ചപ്പാത്തിപ്പലകയിൽ എണ്ണ തൂവി . മിശ്രിതം പൂരിപ്പരുവത്തിൽ പരത്തി എടുക്കുക . സ്റ്റൗവ്വിൽ ചട്ടിവച്ച് എണ്ണ ഒഴിച്ച് നന്നായി ചൂടായിക്കഴിയുമ്പോൾ പൂരി അതിലേക്കിട്ട് രണ്ടു വശവും മറിച്ചിട്ട് വറുത്തു കോരുക.
രുചികരമായ പൂരിതയ്യാർ.
പൂരി കലക്കി