- എല്ലാവർക്കും നമസ്കാരം
കാടമുട്ട റോസ്റ്റ് ഇഷ്ടാണോ..?
വളരെ സിമ്പിൾ ആയി ഈ കുഞ്ഞന്മാരെ റോസ്റ്റ് ആക്കാം
ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം
1.കാടമുട്ട – 20 എണ്ണം
വെള്ളം – വേവിക്കാൻ ആവശ്യമായത്
വിനാഗിരി – 1 ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
2.വെള്ളം – ഒരു ബൗൾ
ഐസ്ക്യൂബ്സ് – 6-7 എണ്ണം
3.മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ചാട്ട് മസാല – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
വെളിച്ചെണ്ണ – 4 ടീസ്പൂൺ
4.വെളിച്ചെണ്ണ – 5 ടീസ്പൂൺ
കറിവേപ്പില – ഒരു തണ്ട്
പച്ചമുളക് – രണ്ടെണ്ണം
5.സവാള – ഒരെണ്ണം മീഡിയം
ഉണ്ടാക്കുന്ന വിധം
വെള്ളത്തിൽ വിനാഗിരിയും ഉപ്പും ചേർത്ത് മുട്ടകൾ ഇട്ട് വേവിക്കുക.
ബൗളിലെ വെള്ളത്തിൽ ഐസ്ക്യൂബ്സ് ഇട്ടതിനു ശേഷം അതിലേക്ക് വെന്ത മുട്ടകൾ കോരിയെടുത്തിടുക. തണുത്തതിനു ശേഷം തോട് പൊട്ടിച്ചു മാറ്റി വയ്ക്കുക.
മൂന്നാമത്തെ ചേരുവകൾ എല്ലാം ചേർത്ത് പേസ്റ്റ് തയ്യാറാക്കി മുട്ടകൾ അതിലേക്ക് ചേർത്ത് കോട്ട് ചെയ്ത് വയ്ക്കുക
എണ്ണ ചൂടാക്കി കറിവേപ്പിലയും കീറിയ പച്ചമുളകും ചേർത്ത് ഒന്ന് വഴറ്റി മസാല കോട്ട് ചെയ്ത മുട്ടക്കുട്ടന്മാരെ ചേർത്തിളക്കി അടച്ചു വയ്ക്കുക. അല്പനേരം കഴിഞ്ഞ് അടപ്പ് തുറന്ന് സവാള പൊടിയായി അരിഞ്ഞത് ചേർത്തിളക്കി അഞ്ച് മിനിറ്റ് അടച്ചു വച്ച് പാകം ചെയ്യുക. അല്പനേരം കഴിഞ്ഞ് സെർവ്വിംഗ് ഡിഷിലേക്ക് മാറ്റി മല്ലിയില അരിഞ്ഞത് വിതറി ഗാർനിഷ് ചെയ്യാം.
ചോറിനും ചപ്പാത്തിക്കും പറ്റിയ സൂപ്പർ ടേസ്റ്റി കാടമുട്ട റോസ്റ്റ് തയ്യാർ.
കാടമുട്ട റോസ്റ്റ് ഇഷ്ടമായി
ഇനി ഉണ്ടാക്കി നോക്കാം കേട്ടോ
Super🌹
👍👍
യുമ്മി… Yummy 😋
Yummy… Yummy