ശ്രീമതി ലൗലി ബാബു തെക്കെത്തലയുടെ മൂന്നാമത് പുസ്തകം ക്രൈസ്തവ തീർത്ഥാടനം -പുണ്യ ദേവാലയങ്ങളിലൂടെ ഒരു യാത്ര ഭാഗം 2 ന്റെ കവർ പേജ് ഈസ്റ്റർ സുദിനത്തിൽ സോഷ്യൽമീഡിയയിലൂടെ പ്രകാശനം ചെയ്യപ്പെട്ടു. കേരള കോൺഗ്രസ് എം. സംസ്കാര വേദിയുടെ പ്രസിഡന്റ് ഡോ. വർഗ്ഗീസ് പേരയിൽ, സ്വർഗം സിനിമയുടെ നിർമ്മാതാവ് പാലാ നീലൂർ സ്വദേശിനി ഡോ. ലിസി കെ. ഫെർണാൻഡസ്, പൈൻ മരങ്ങളുടെ നാട്ടിൽ എന്ന മലയാള സിനിമയിലും നിരവധി ആഡ് ഫിലിമിലും അഭിനയിച്ച ബാലതാരം ഇവാനിയ നാഷ് എന്നിവരോടൊപ്പം കവർ പേജ് പ്രകാശനത്തിൽ കുവൈറ്റ് റാഡിസ്സൺ ബ്ലു ഹോട്ടൽ ഡയറക്ടർ ഓഫ് എഞ്ചിനീയർ ബാബു പോൾ, ഏബൽ ജോസഫ് ബാബു ,ബെഞ്ചമിൻ നാഷ് തുടങ്ങിയവർ പങ്കെടുത്തു.
റവ. ഫാ. ഡോ .ബിൽജു വാഴപ്പള്ളി (മാനേജിങ് എഡിറ്റർ കത്തോലിക്കാ സഭ പത്രം ) റവ. ഫാ. ജോൺസൺ നെടുമ്പുറത്ത് (അഡ്മിനിസ്ട്രേറ്റർ, ന്യൂ ഡൽഹി സലേഷ്യൻപ്രൊവിൻസ് ), റവ. ഫാ. ജെയിംസ് പഴയമ്പള്ളി (ഡോൺബോസ്കോ നവജീവൻ ചർച്ച് )എന്നിവർ അനുഗ്രഹ പ്രഭാഷണം ചെയ്തു.
മലയാളി മനസ്സ് USA ചീഫ് എഡിറ്റർ രാജു ശങ്കരത്തിൽ, Cnews ലൈവ് ചീഫ് എഡിറ്റർ ശ്രീ ജോ കാവാലം,(ദുബായ് )ലോക കവി സമ്മേളനത്തിലെ പുരസ്കാര ജേതാവ് ഡോ. ഫിലിപ്പോസ് തത്തംപള്ളി, സിസ്റ്റർ വലൻസിയ (കൃപ ജ്യോതി പ്രൊവിൻസ് ),ലില്ലി ആന്റണി (സഹ സ്ഥാപക മഞ്ഞില ട്രെഡേഴ്‌സ് തൃശൂർ ) രേഖ എം.എസ് (അധ്യാപിക) ജോയൽ മഞ്ഞില (കുവൈറ്റ്) ജോസ് മഞ്ഞില(കൊച്ചി ), ഡോ. സുജിത കെ.എ (അസിസ്റ്റന്റ് പ്രൊഫസർ ,വിവേകാനന്ദ കോളേജ് തൃശ്ശൂർ ), സണ്ണി മഞ്ഞില(ബഹ്‌റൈൻ), സ്റ്റാൻലി ചിറ്റാട്ടുകര (SMCA മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ഹെഡ്മാസ്റ്റർ ), ജ്യോതി ഫിലിപ്പ് (MOH ബഹ്‌റൈൻ),ബിനു ജോമോൻ (ROP ഒമാൻ), ബീന മഞ്ഞില (അസിസ്റ്റന്റ് പ്രൊഫസർ സെന്റ് ജോസഫ് കോളേജ്),റീജ മഞ്ഞില(തൃശ്ശൂർ )റോഷ്‌നി വർഗ്ഗീസ് (കുവൈറ്റ്)സിജി ചാക്കോ (കുവൈറ്റ് ) സിമി ഗോവിന്ദ്(ബിസിനസ്സ് വുമൺ, ചേമ്പർ ഓഫ് കോമേഴ്‌സ് മെമ്പർ), കവിത ജെയിംസ് (അധ്യാപിക), ജിഷ സജു, ഷെബ സാറ ബാബു (ദുബായ് ),ദീപ ഡേവിസ് തട്ടിൽ, സ്റ്റെഫി ദിപിൻ തെക്കെത്തല, ഷെമി ജയ്ജീ തേറാട്ടിൽ (കുവൈറ്റ്) ധന്യ മനോജ് (അധ്യാപിക) ജയ്നി ആന്റോ പാണെങ്ങാടൻ, ലിസ വര്ഗീസ് കൊള്ളന്നൂർ,സിന്ധു കൂറ്റനാട് (ഉദ്യോഗസ്ഥ, തദ്ദേശ സ്വയംഭരണ വകുപ്പ്) ഷാരോൺ സിൽവൻ (MOI കുവൈറ്റ്),ജിംസി കാക്കശ്ശേരി (മാനേജർ കോപ്പറേറ്റീവ് ബാങ്ക് പുതുക്കാട്) രജിത ലെജൻ (അയർലൻഡ് ), സരിത വി. ബി (പ്രസിഡന്റ് കേരള മഹിളാ സംഘം, തൃശൂർ), മേഴ്‌സി സണ്ണി(റിട്ട. ക്ലർക്ക് ബി. സി.എച്ച്. എസ്) ചേമ്പർ ഓഫ് കോമേഴ്‌സ് തൃശൂർ പ്രസിഡന്റ് മൃദു നിക്സൺ, എൽസി കെ. പി (അധ്യാപിക) ലയൺസ് ക്ലബ് ഈസ്റ്റ് ഫോർട്ട് ലേഡീസ് വിംഗ് സെക്രട്ടറി പിങ്കി ജോൺസൺ, ബ്രെറ്റലി ബാബു തെക്കെത്തല, ഏബൽ ജോസഫ് ബാബു, ജോലറ്റ് ജോൺസൺ, ജോസഫ് തലക്കോട്ടൂർ, അനു തെരേസ ജോസ്, രശ്മി ബി കർത്ത (അധ്യാപിക) എന്നിവർ ആശംസകൾ അറിയിച്ച് സന്ദേശങ്ങൾ അയച്ചു .
ആശംസകൾ അയച്ച എല്ലാവർക്കും നാളിത് വരെ എഴുത്തു വഴികളിൽ പ്രോത്സാഹനം നൽകിയ ഏവർക്കും ലൗലി ബാബു തെക്കെത്തല നന്ദി രേഖപ്പെടുത്തി. ജീവിതത്തിൽ കടന്നു വന്ന വഴികളിൽ പ്രിയപ്പെട്ടവരിൽ ചിലരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കവർ പേജ് പ്രകാശനം തനിക്ക് തീർത്ഥാടന തുല്യം ആയിരുന്നു എന്നും എഴുത്തും വായനയും എഴുത്തു കൂട്ടങ്ങളിൽ മാത്രം ഒതുങ്ങാതെ കൂടുതൽ ജനകീയമാക്കാനുള്ള തന്റെ ഉദ്യമത്തിന്റെ ഭാഗമായാണ് സോഷ്യൽ മീഡിയയിലൂടെ നടത്തിയ വ്യത്യസ്തമായ കവർ പേജ് പ്രകാശനം എന്നും ലൗലി ബാബു തെക്കെത്തല പറഞ്ഞു.