വിഷുപ്പുലരി വീണ്ടുമിതാ
സമത്വം വിളിച്ചോതിയെത്തി.
വിഷുക്കണിവച്ചമ്മ
ആരെയോ കാത്തിരിക്കുന്നു.
വിഷുപ്പാട്ടുപാടിക്കൊണ്ടു
മക്കൾക്കു കൈനീട്ടമേകാൻ
വിഷുച്ചന്തയിൽ പോയമ്മ പലതും
തിരഞ്ഞവർക്കായ്.
വിഷുപ്പുടവയും വാങ്ങി മടങ്ങി
വരുന്നേരമയലത്തുമ്മയെ
സദ്യയുണ്ണാൻ ക്ഷണിച്ചമ്മ
പതിവാലാകുടുംബത്തെയും.
വിഷുഫലം ഒരാണ്ടിൻ്റെ സമൃദ്ധിയായി
കണ്ടു
വിഷുസംക്രാന്തിയെ
കുറിച്ചമ്മ ചൊല്ലിപഴമകൾ.
നല്ല കാലത്തിൻ മധുരമോടെ
വിഷുക്കാലം വരവായാൽ
പതിവായെത്തും
വിഷുപ്പക്ഷി
നാണം കുണുങ്ങി
കൊണ്ടടുത്തു
വിഷുവുത്സവത്തിന്റെ
മുട്ടകളിട്ടുനിരത്തുവാനായി.
വിഷുക്കാലത്തിൻ വരവറിയിച്ചു
കൊണ്ടെത്തുമിസുന്ദരി
പ്പെണ്ണവളെ
വിഷുപ്പക്ഷിയെന്നാരോ വിളിച്ചു .
വിഷുപ്പുലരിയെന്തോ
പരിഭവം മൊഴിഞ്ഞു
വിഷുപ്പൂകരഞ്ഞു,
എങ്ങും നിറയും
ലഹരിതൻ വിപത്തോർത്ത്
വിഷുക്കാലത്തിനു മുൻപേയവൾ വാടി
ക്കൊഴിഞ്ഞു നിലത്തു വീണു.
വിഷു ദിന ആശംസകൾ