കിരീടമുനകളുടെനോവറ്റ്
തുളുമ്പുന്നരക്തകണങ്ങൾ-
സ്നേഹങ്ങൾകേഴുന്നമിഴിയിൽ
തളർന്നുവിറമ്പോൾ,
ഇരുട്ടിൽതുപ്പുന്ന
നാസ്തികരുടെകണ്ണുകൾനുറുങ്ങുന്നു !!
ഇരുമ്പാണികൾ ദേവഹൃദയത്തോട്
മാപ്പിരന്നിട്ടുണ്ടാവണം.
സ്വന്തദേഹം
കുരിശ്ശിനായ്തീർന്നനൊമ്പരത്താൽ-
വൃക്ഷങ്ങൾ കുരിശ്ശിനെ
വണങ്ങുന്നുണ്ടാവാം !!
സത്യവുംധർമ്മവുംരക്തമായ് ദേവന്റെ
മൂർദ്ധാവിലൂടൊഴുകിയിറങ്ങുമ്പോൾ-
ദേവൻ-സ്വന്തംരക്തത്തിൽ
ദാഹമടക്കുന്നു !!
വെള്ളിക്കാശിനുചതിയുടെചൂര് !!
കുരിശ്ശിൻചുവട്ടിൽതളംകെട്ടിയ
കണ്ണീർകലർന്നരക്തം-
എല്ലാ
നദികളുംചെന്നുചേർന്നിട്ടുംകവിയാത്ത
സമുദ്രതീരത്ത്-
തിരകളോടൊത്ത് കരയെ
തലോടുന്നു !!
ചിറകൊടിഞ്ഞു മറിയം
ദേവരക്തത്തിൽ കാൽവഴുതിവീണു !!
കുരിശ്ശിന്റെചലനംനിലച്ചു.
തൃലോകംനടുങ്ങുംവിധം
ഒരുകൊള്ളിമീൻമറഞ്ഞു !!
വീണ്ടുമൊരുനാൾവരും !!
വെള്ളിക്കാശിന്റെചൂരകറ്റാൻ !!
മറിയത്തിനായൊരു
വെള്ളിച്ചിറകുമായ് !!
നന്നായി എഴുതി
ഇനിയും ഒരാൾ.. അങ്ങനെ ഉണ്ടാവാൻ പ്രാർത്ഥിക്കാം നമുക്ക്..