ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് വളരെ എളുപ്പത്തിൽ വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം വെച്ച് ഉണ്ടാക്കാൻ പറ്റുന്ന ഒരു ‘വെജിറ്റബിൾ സ്റ്റൂ’ ആണ്. എപ്പോഴും എല്ലാ വെജിറ്റബിൾസും വീട്ടിൽ കണ്ടെന്നു വരില്ല. അപ്പൊ ഉള്ളത് വെച്ച് നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ.
ആവശ്യമുള്ള ചേരുവകൾ
🥥🌶️🧅🌿🧄🫚🌾🌶️🥥🫚🌾🌿🧄
🍠കിഴങ്ങ് – രണ്ടെണ്ണം
🧅സവാള – ഒന്ന് വലുത്
🥕ക്യാരറ്റ് – ഒരെണ്ണം
🌱ബീൻസ് – അഞ്ചെണ്ണം
🌶️പച്ചമുളക് – അഞ്ചെണ്ണം
🫚ഇഞ്ചി – ചെറിയ ഒരു കഷ്ണം
🌿കറിവേപ്പില – രണ്ട് തണ്ട്
🫘കുരുമുളക് ചതച്ചത് – അര ടീസ്പൂൺ
🧂ഉപ്പ് – പാകത്തിന്
🫘ഏലയ്ക്ക – അഞ്ച് എണ്ണം
🧇പട്ട – ഒരു കഷ്ണം
🥔ഗ്രാമ്പൂ – നാലെണ്ണം
🥜അണ്ടിപരിപ്പ് – 5 എണ്ണം
🍅തക്കാളി – ഒന്ന് ചെറുത്
🥥തേങ്ങ ചിരകിയത് – ഒന്നര കപ്പ്
🫙വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
♨️🫕🫕♨️🫕♨️🫕♨️🫕
🥥തേങ്ങ കാൽ കപ്പ് വെള്ളം ഒഴിച്ച് ഒരു മിക്സിയുടെ ജാറിൽ ബ്ലൻഡ് ചെയ്ത് പാല് പിഴിഞ്ഞ് ഒന്നാം പാൽ മാറ്റി വെക്കുക. ബാക്കി തേങ്ങ വീണ്ടും വെള്ളം ഒഴിച്ച് നന്നായി പിഴിഞ്ഞ് ഒന്നര കപ്പ് ആക്കി അതും മാറ്റി വെയ്ക്കുക.
🍅കിഴങ്ങ്, ക്യാരറ്റ്, സവാള, ഇഞ്ചി, ബീൻസ് ഇത്രയും തൊലി കളഞ്ഞ് ചെറുതായി കഷ്ണങ്ങളാക്കി കഴുകി മാറ്റി വെയ്ക്കുക. തക്കാളി കുരു കളഞ്ഞ് കനം കുറച്ചു നീളത്തിൽ അരിഞ്ഞു വെയ്ക്കുക.
🧉ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ചൂടാക്കി എണ്ണ ഒഴിച്ചുകൊടുക്കുക. ചൂടായ എണ്ണയിലേക്ക് ഏലയ്ക്ക ഒന്ന് പൊട്ടിച്ചത് ഇട്ട് കൊടുക്കുക പിന്നീട് ഗ്രാമ്പൂ, പട്ട ഇത്രയും ഇട്ട് കരിഞ്ഞുപോകാതെ വഴറ്റുക. ഇതിലേക്ക് അരിഞ്ഞുവെച്ച ഇഞ്ചി, പച്ചമുളക്, കറിവേപ്പില, സവാള, കിഴങ്ങ്, ക്യാരറ്റ്, ബീൻസ്, ഉപ്പ് ഇവ ഓരോന്നായി ചേർത്ത് വഴറ്റുക. അതിനു ശേഷം രണ്ടാംപാൽ ചേർത്ത് നല്ല തീയിൽ തിളപ്പിക്കുക. പിന്നീട് തീ കുറച്ചു വെച്ച് മൂടിവെച്ച് ആവിയിൽ നന്നായി വേവിക്കുക.
🍅വെന്തുവരുമ്പോൾ തക്കാളി അരിഞ്ഞുവെച്ചത് ചേർക്കുക. അണ്ടിപരിപ്പ് കുറച്ചു തേങ്ങാപാൽ ഒഴിച്ച് നന്നായി അരച്ച് ഇതിലേക്ക് ചേർക്കുക. കൂടെ കുരുമുളക് ചതച്ചതും കൂടി ചേർത്ത് ഇളക്കി മൂടി വെയ്ക്കുക. (അണ്ടിപരിപ്പ് ചേർക്കുന്നത് കൊഴുപ്പും രുചിയും കിട്ടുന്നതിന് വേണ്ടിയാണ്. ഇല്ലെങ്കിൽ വെന്ത കിഴങ്ങ് കുറച്ചെടുത്തു മിക്സിയിൽ അരച്ച് ചേർക്കുക.)
🥥വെന്തതിന് ശേഷം ഒന്നാം പാൽ ചേർത്ത് ഇളക്കി തീ ഓഫ് ചെയ്ത്
മാറ്റാവുന്നതാണ്. ( ഒന്നാം പാൽ ചേർത്തു കഴിഞ്ഞു തിളപ്പിക്കാൻ പാടില്ല.) ചൂടോടുകൂടി പാലപ്പം, ഇടിയപ്പം, പത്തിരി, ചപ്പാത്തി ഇതിന്റെ ഒക്കെ കൂടെ കഴിക്കാവുന്നതാണ്. ഉണ്ടാക്കിനോക്കി ഇഷ്ട്ടം ആയെങ്കിൽ സപ്പോർട്ട് തരുമല്ലോ. അടുത്ത റെസിപ്പിയുമായി അടുത്ത ആഴ്ച കാണാം.
Yummy 😋
Thanks 🙏
നന്നായിട്ടുണ്ട് കേട്ടോ
Thanks 🙏
പാചക വിവരണം സൂപ്പർ ❤️👍
Thanks 🙏
👍
❤️❤️
Super🌹