സ്വാതന്ത്ര്യത്തിൻ അമൃതം നുകരും
ഭാരത സോദരരേ
നമുക്കുവേണ്ടി പിടഞ്ഞുവീണു
എത്ര മഹാത്മാക്കൾ
ജന്മഭൂമിയെ ജനനിയായ് കണ്ടൊരു
പുണ്യ പിതാക്കന്മാർ
കരുത്തുനൽകി
വാർത്തെടുത്തൊരു
പരിപാവനഭൂമി..
വീര്യമോടെ എന്നുമെന്നും
കാവൽനിൽക്കും സൈനികർ
ശത്രുവിന്റെ നെഞ്ചകം തകർത്തു
ഊഴിവിട്ടുപോയ്
കൊടിയ പീഡനങ്ങളേറ്റു
ചോരവാർന്നു പോകിലും
തലയുയർത്തിനിന്നു നാടിനേകി
ആത്മധൈര്യവും..
ഹിന്ദു ക്രിസ്ത്യൻ മുസൽമാനെന്ന
വേർതിരിവുകളില്ലാതെ
ഏകതാ മന്ത്രമോതി കാത്തു
നാടിൻ സംസ്കൃതി
തീവ്രവാദം മതവൈരം എന്നിവയെ
തടുക്കണം
മാനവത്വം സാഹോദര്യം എന്നിവ
വളർത്തണം..
ബാപ്പുജി നെഹ്റുജി ടാഗോർ
എന്നിവർനൽകിയ സ്നേഹസ്വരം
പകർന്നു നൽകണം
തലമുറകൾക്കായ്
പുതിയ മഹാമന്ത്രം
നാനാത്വത്തിലെ ഏകത്വത്തിൻ
സ്നേഹ മഹാമന്ത്രം
ഭാരതനാടിൻ സംസ്കാരത്തിൻ
ഏക മഹാസരണി..
********
I… Indipendent
N…Nation
D…Decleared
I…. In
A… August




സ്വാതന്ത്ര്യസമരസേനാനികളെയും ധീര ജവാന്മാരെയും ഓർക്കാൻ ഒരു കവിത.
ഓരോ ദേശസ്നേഹിയും ഇഷ്ടപ്പെടുന്ന നല്ല വരികൾ