ലോക സ്നേഹത്തെ അതിജീവിക്കുക(1യോഹ.2:12-17)
“ജഡമോഹം കൺ മോഹം ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിൽ ഉള്ളതെല്ലാം പിതാവിൽ നിന്നല്ല,ലോകത്തിൽ നിന്നത്രെ ആകുന്നു” (വാ.16).3
ക്രിസ്തു വിശ്വാസികളിലേക്കു ക്രിസ്തീയമല്ലാത്ത അനേകം വർത്തനാ രീതികൾ വന്നു കൊണ്ടിരിക്കുന്ന കാലമാണിത്.ജീവിത മൂല്യങ്ങളിലും ധാർധാർമ്മീകതയിലും ക്രിസ്തീയ സമൂഹങ്ങൾ മറ്റുള്ളവരുടെ മുമ്പിൽ ഒരു കാലത്തു തലയെടുപ്പോടെ നിന്നിരുന്നു. എന്നാൽ,ഇന്നു അവരുടെ ഇടയിൽ വർദ്ധിച്ചു വരുന്ന പ്രവണതകൾ സാക്ഷ്യത്തിനു കോട്ടംവരുത്തിക്കൊണ്ടിരിക്കുന്നു.ലോക മനുഷ്യരുടെ ജീവിത രീതികൾ അവർ പകർത്തുന്നു എന്നതാണു മുഖ്യ കാരണം.
യുവ തലമുറയെ ലോകത്തിന്റെ പുറംമോടികൾ കാണിച്ചു സാത്താൻ ആകർഷിച്ചു കൊണ്ടിരിക്കുന്നു.കുടുംബ പ്രാർത്ഥന പോലുള്ള അത്മീയ ചിട്ടകൾ പല കാരങ്ങളാൽ അവഗണിക്കപെടുന്നു. ഒരു കാലത്തു ജീവിത സന്ധാരണം ലക്ഷ്യം വെച്ച് അന്യനാടുകളിലേക്കു കുടിയേറിയവർക്കു ആദ്യ കാലങ്ങളിൽ പ്രാർത്ഥനയും, ആരാധനയും, കൂട്ടായ്മയുമെല്ലാം ഉണ്ടായിരുന്നു. എന്നാൽ, ലോക സൗഭാഗ്യങ്ങൾ വർദ്ധിച്ചപ്പോൾ, ആദ്യ കാലത്തുണ്ടായിരുന്ന ആത്മീയ തീഷ്ണത എങ്ങോ പോയി മറഞ്ഞിരിക്കുന്നു.
നമ്മുടെ പൂർവ്വീകർ ഉയർത്തിപ്പിടിച്ചിരുന്ന ധാർമ്മീക മൂല്യങ്ങളിലേക്കും, ജീവിത വിശുദ്ധിയിലേക്കും ഉളള ഒരു മടങ്ങിപ്പോക്ക് ഇന്നുഅ നിവാര്യമായിരിക്കുന്നു. “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത് ” (വാ.15) എന്നു വി. അപ്പൊസ്തലൻ നൽകിയിരക്കുന്ന പ്രബോധനത്തിന്റെ അന്ത:സത്തയ്ക്കു ചേർന്ന വിധം, “കൺമോഹം, ജഡമോഹം, ജീവനത്തിന്റെ പ്രതാപം” ഇവ വർജ്ജിച്ച്, വേഷത്തിലും ഭാവത്തിലും, പെരുമാറ്റത്തിലുംക്രിസ്തു ഭാവം ഉൾക്കൊണ്ടു ജീവിക്കുവാൻ, നമുക്കു കഴിയേണ്ടതാണ്. അതിനു ദൈവം നമ്മെ സഹായിക്കട്ടെ.
- ചിന്തയ്ക്ക്: ലോക സ്നേഹം, നമ്മിലെ ദൈവ സ്നേഹത്തെ ഇല്ലാതാക്കുവാൻ ഇടയാകരുത്.



