Monday, February 23, 2026
Homeഅമേരിക്കസുവിശേഷ വചസ്സുകൾ (129) പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചസ്സുകൾ (129) പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നമുക്കു മനസ്സലിവുള്ളവരാകാം?(ലൂക്കോ. 6:32 – 38)

“അങ്ങനെ നിങ്ങളുടെ പിതാവ് മനസ്സലിവുള്ളവൻ ആകുന്നതു പോലെ, നിങ്ങളും മനസ്സലിവുളളവർ ആകുവീൻ” (വാ. 36).

നമ്മെ സ്നേഹിക്കുന്നവരെ തിരികെ സ്നേഹിപ്പാനും അവർക്കു നന്മ ചെയ്യുവാ
നും നമുക്കു താൽപര്യം കാണും? ഒരു പക്ഷെ, നമുക്കു പരിചയമുളളവരോ, അല്ലാത്തവരോ ആയ പാവപ്പെട്ടവരെ സഹായിക്കുവാനും നാം തയ്യാറായേക്കും?
എന്നാൽ, നമ്മുടെ സ്നേഹിതർക്കു നാം ചെയ്യുന്ന നന്മ കൾ നമ്മുടെ ശത്രുവിനു നാം ചെയ്യുമോ? അതിനു നമുക്കു കഴിയണമെങ്കിൽ, ദൈവ സ്നേഹം നമ്മിൽ രൂപപ്പെട്ടെങ്കിലേ കഴിയൂ. അപ്പോൾ മാത്രമേ നാം അത്യുന്നതന്റെ മക്കൾ എന്ന് അറിയപ്പെടൂ. അപ്പന്റെ സ്വഭാവം പ്രതിഫലിപ്പിക്കാനുള്ള ബാധ്യത മക്കൾക്കുണ്ട്? എന്താണു നമ്മുടെ അപ്പന്റെ സ്വഭാവം? താൻ നല്ലവരോടും ദുഷ്ടന്മാരോടും ദയാലുവാണ്, മന:സ്സലിവ് ഉളളവനാണ്; എല്ലാവരുടെയും മേൽ തന്റെ സൂര്യനെ ഉദിപ്പിക്കുകയും, മഴ പെയ്യിക്കുകയും ചെയ്യുന്നവനാണ്! (മത്താ. 5:45).

ദൈവം എങ്ങനെയുള്ളവൻ എന്നു മനുഷ്യർക്കു വെളിപ്പെടുത്തേണ്ടതിനാണു വചനം ജഡം ധരിച്ചു ഭൂമിയിൽ മനുഷ്യനായി പിറന്നത്. യേശു തന്റെ ഇഹലോക ജീവിതത്തിൽ വെളിപ്പെടുത്തിയ ഏറ്റവും വലിയ ഗുണവിശേഷം മനസ്സലിവ്
ആയിരുന്നു. മഗ്ദലന മറിയം എന്ന സിനിമയിൽ, അവർ യേശുവിന്റെ സ്വഭാവ വിശേഷം വിവരിക്കുന്ന ഒരു സീൻ ഉണ്ട്. യേശുവിന്റെ ദിവ്യ ശക്തിയേക്കാൾ,
അവന്റെ മനസ്സലിവ് ആണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നും, തന്നെ അവനിലേക്ക് ആകർഷിച്ചതെന്നുമാണു അവർ പറയുന്നത്. തന്നെ അറസ്റ്റു ചെയ്യാൻ എത്തിയ മഹാപുരോഹിതന്റെ ദാസന്റെ കാത് പത്രൊസ് അറത്തു മാറ്റിയപ്പോൾ, അവിടെ വെച്ചു തന്നെ, അതു വെച്ചു പിടിപ്പിച്ച് അവനെ സൗഖ്യമാക്കുവാൻ യേശുവിനു മനസ്സലിവ് ഉണ്ടായി. തന്നെ ക്രൂശിച്ചവരോടു നിർവ്യാജം ക്ഷമിച്ചാണ്, താൻ തന്റെ മനസ്സലിവു വെളിപ്പെടുത്തിയത്.

നാം മറ്റുള്ളവരോട്, പ്രത്യേകിച്ചും നമ്മുടെ ശത്രുക്കളോട് എങ്ങനെയാണ് ഇടപെടുന്നത്, അതുപോലെ ആയിരിക്കും ദൈവം നമ്മോടും ഇടപെടുന്നത്. ദൈവം നമ്മോടു പാപങ്ങൾ ക്ഷമിച്ചതിനാൽ, നമ്മോടു മനസ്സലിവു കാണിച്ചിരിക്കുന്നു. നാമും മറ്റുള്ളവരോടു മനസ്സലിവു കാണിക്കാനും, ക്ഷമിക്കാനും ബാദ്ധ്യസ്ഥരാണ്. സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവു മനസ്സലിവുള്ളവൻ ആകയാൽ, നമുക്കും മനസ്സലിവ് ഉളളവരാകാം. ദൈവം സഹായിക്കട്ടെ..

ചിന്തയ്ക്ക്: യഥാ പിതാ, തഥാ പുത്രാ/പുത്രി!

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com