Logo Below Image
Friday, April 4, 2025
Logo Below Image
Homeഅമേരിക്കസുവിശേഷ വചസ്സുകൾ (102) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചസ്സുകൾ (102) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ഭയത്തിൽ നിന്നു വിമോചിതരാകുക? (1യോഹ.4:7 – 18)

“സ്നേഹത്തിൽ ഭയമില്ല; ഭയത്തിനു ദണ്ഡനം ഉളളതിനാൽ, തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു. ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല” (വാ. 18).

ഭയം, ഒരു വ്യാധിപോലെ മനുഷ്യരെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലമാ
ണിത്. എന്തിനേയും, ഏതിനേയും മനുഷ്യൻ ഭയക്കുന്നു. മനുഷ്യർക്കുണ്ടാകുന്ന
വ്യത്യസ്ഥ ഭയങ്ങളെപ്പറ്റി പഠനം നടത്തി, മന:ശാസ്ത്രജ്ഞർ, ഓരോന്നിനും വേറേ, വേറേ പേരുകൾ പോലും നൽകിയിട്ടുണ്ട് സംഭവിക്കാൻ സാദ്ധ്യത ഉള്ളതോ, ഇല്ലാത്തതോ ആയ കാര്യങ്ങളെക്കുറിച്ചു മനസ്സിൽ രൂപപ്പെടുന്ന അങ്കലാപ്പാണു ഭയം. ശുഭചിന്തകൾ കൊണ്ടു മനസ്സു നിറക്കുന്നതിനു പകരം, ദോഷ ചിന്തകൾ കൊണ്ടാണു പലരും മനസ്സു നിറയ്ക്കുന്നത്. ഭയം, സ്നേഹം പോലെ തന്നെ ഒരു വികാരമാണ്. പക്ഷെ, അതിരു വിട്ടാൽ, വലിയ ദേഷങ്ങൾക്കതു കാരണമാകാം.

‘ദൈവ ഭയം’ എന്നതു സാധാരണ നാം ഉപയോഗിക്കുന്ന ഒരു പ്രയോഗം ആണ്. അതിൽ അർത്ഥവത്തായ ഒരു ആശയം ഉണ്ട്.എന്നാൽ, ദൈവത്തെ ഭയക്കേണ്ടത്, ദൈവം കോപിക്കും, ശിക്ഷിക്കും, എന്നൊക്കെയുളള ചിന്ത കൊണ്ടായിരിക്കരുത്. ‘ദൈവം എന്നെ സ്നേഹിക്കുന്നു. ഞാൻ ദൈവത്തെ സ്നേഹിക്കുന്നു. ഞാൻ പാപം ചെയ്യുമ്പോൾ, ഈ സ്നേഹത്തിൽ നിന്നും അന്യപ്പെടുന്നു’; എന്ന തലത്തിൽ വേണം, അതിനെ കാണുവാൻ? അതു ചെയ്യാതിരുന്നാൽ, എന്തെങ്കിലും ദോഷം സംഭവിക്കും എന്ന ഭയം കൊണ്ടാണു പലരും പ്രാർത്ഥിക്കുന്നതും, ആരാധിക്കുന്നതുമെല്ലാം. അതു തികച്ചും തെറ്റാണ്. നമുക്കു ദൈവത്തോടുള്ള സ്നേഹത്തിന്റെയും ഭക്തിയുടെയും അടിസ്ഥാനത്താൽ വേണം,നമ്മുടെ പ്രാർത്ഥനയും ആരാധനയുമെല്ലാം രൂപ
പ്പെടാൻ.

ഭയത്തിനു ഒരാൾ അടിമപ്പെട്ടാൽപ്പിന്നെ, കരകയറുക അത്ര എളുപ്പമല്ല. അതൊരു മാനസ്സീക രോഗമായി തീർന്നു എന്നു വരാം? പാമ്പിനെക്കുറിച്ചുളള പേടി മനസ്സിൽ കൊണ്ടു നടക്കുന്നവർ, ഒരു ചെറിയ കഷണം കയറോ, ചെറിയ വള്ളിയോ കണ്ടാൽ പോലും, അതു പാമ്പാണെന്നു തെറ്റിദ്ധരിച്ചേക്കാം? നമ്മുടെ ഉള്ളിൽ ദൈവ സ്നേഹവും വിശ്വാസവും ആശ്രയവും വർദ്ധിക്കുകയാണെങ്കിൽ, ഭയം സ്വാഭാ
വികമായും, മനസ്സിൽ നിന്നു പുറത്താകും. ധ്യാനഭാഗത്തു അതിനെക്കുറിച്ചാണു അപ്പൊസ്തലൻ സൂചിപ്പിക്കുന്നത്. ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെ
ക്കുറിച്ചുള്ള ഉറപ്പും, ദൈവത്തിലുള്ള വിശ്വാസവും, നമ്മിൽ നിന്നും ഭയത്തെ പുറത്താക്കും. “തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കും” എന്നു അപ്പൊസ്തലൻ പറയുന്നത്, അതിനാലാണ്. ദൈവ സ്നേഹത്താൽ നിറയപെടാനും ഭയരഹിതമായി ജീവിക്കാനും നമുക്കാകട്ടെ? ദൈവം സഹായിക്കട്ടെ?

ചിന്തയ്ക്ക്: ഭയം, ഭീരുത്വത്തിന്റെ അർദ്ധ സഹോദരനാണ്/സഹോദരിയാണ്!

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments