Monday, February 23, 2026
Homeഅമേരിക്കഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു.

ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു.

രവി കൊമ്മേരി. യുഎഇ

യുഎഇ: ഇന്ന് അന്തരിച്ച അൽ ഐൻ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ്റെ വേർപാടിൽ യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം രേഖപ്പെടുത്തി. മെയ് 1 ബുധനാഴ്ച മുതൽ ഏഴ് ദിവസത്തേക്ക് യുഎഇയിലുടനീളം പതാകകൾ പകുതി താഴ്ത്തിക്കെട്ടിക്കൊണ്ടുള്ള ദുഃഖാചരണത്തിനായ് രാഷ്ട്രപതി കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സമീപ വർഷങ്ങളിൽ, രാജ്യത്തുടനീളമുള്ള വിവിധ പരിപാടികളിൽ ഷെയ്ഖ് തഹ്നൂൻ യുഎഇ പ്രസിഡൻ്റിനെ അനുഗമിക്കുന്നത് കാണാമായിരുന്നു. ഷെയ്ഖ് തഹ്നൂൻ മുമ്പ് അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്‌നോക്) ചെയർമാനും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായിരുന്നു.

യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പ്രസിഡൻ്റിനെയും അൽ നഹ്യാൻ കുടുംബത്തെയും യുഎഇ ജനതയെയും അനുശോചനം അറിയിച്ചു. കൂടാതെ മറ്റ് യുഎഇ എമിറേറ്റ്സിലെ മുഴുവൻ ഭരണാധികാരികളും അനുഗ്രാചനം അറിയിച്ചിട്ടുണ്ട്.

റിപ്പോർട്ടർ,
രവി കൊമ്മേരി. യുഎഇ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com