🌿ആവശ്യമായ സാധനങ്ങൾ
🌾അരിപ്പൊടി – 200 ഗ്രാം
🌾ഗോതമ്പുപൊടി – 50 ഗ്രാം
🌾പാളയംകോടൻ പഴം അടിച്ചത് – 50 ഗ്രാം
🌾വെല്ലം ഉരുക്കിയത് – 200 മില്ലി
🌾ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂൺ
🌾നെയ്യ് – 3 ഡെസേർട്ട് സ്പൂൺ
🌾തേങ്ങാക്കൊത്ത് – 50 ഗ്രാം
🌾നെയ്യ് – ഉണ്ണിയപ്പം ഉണ്ടാക്കാൻ ആവശ്യമായത്
🌿ഉണ്ടാക്കുന്ന വിധം

🌾ഒരു ബൗളിൽ അരിപ്പൊടിയും ഗോതമ്പു പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് പഴം അടിച്ചതും വെല്ലം ഉരുക്കിയതും ചേർത്ത് നന്നായി ഇളക്കുക. ഏലയ്ക്കാപ്പൊടി ചേർത്ത് ഒന്നു കൂടെ ഇളക്കി യോജിപ്പിച്ച് ഒന്നര/രണ്ടു മണിക്കൂർ അടച്ചു വയ്ക്കുക.
🌾നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത് വറുത്തെടുത്ത് തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്ററിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
🌾ഉണ്ണിയപ്പം പാനിൽ നെയ്യൊഴിച്ച് ചൂടാക്കി ഓരോ സ്പൂൺ വീതം ബാറ്റർ കോരിയൊഴിച്ച് അടച്ചു വച്ച് വേവിക്കുക. ഒരു ഭാഗം വെന്തു കഴിഞ്ഞാൽ മറിച്ചിട്ട് വേവിക്കുക.
🌾 രുചികരമായ നെയ്യപ്പം തയ്യാർ.




സൂപ്പർ