Sunday, February 22, 2026
Homeഅമേരിക്കഓസ്‌ട്രേലിയയിൽ സിജു ജേക്കബിന്റെ പുസ്തക പ്രകാശനങ്ങൾ നവംബർ 29-30

ഓസ്‌ട്രേലിയയിൽ സിജു ജേക്കബിന്റെ പുസ്തക പ്രകാശനങ്ങൾ നവംബർ 29-30

ഓസ്‌ട്രേലിയയിൽ താമസിക്കുന്ന മലയാളി എഴുത്തുകാരനും സഞ്ചാരിയുമായ സിജു ജേക്കബ് എഴുതിയ പുതിയ പുസ്തകങ്ങളുടെ പ്രകാശനങ്ങൾ നവംബർ 29നും 30നും മെൽബണിലും സിഡ്നിയിലും നടക്കുന്നു.

നവംബർ 29 – മെൽബൺ / സമദാ സാഹിത്യോത്സവം

മെൽബണിൽ നടക്കുന്ന സമദാ സാഹിത്യോത്സവത്തിന്റെ വേദിയിൽ
സിജു ജേക്കബിന്റെ യാത്രാനുഭവകഥയായ ‘അപരിചിതരുടെ ആകാശങ്ങൾ’ എന്ന പുസ്തകം
പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ, എഴുത്തുകാരിയും നടിയുമായ സജിത മഠത്തിൽ
എഴുത്തുകാരന് കൈമാറി പ്രകാശനം ചെയ്യും.


ലോകയാത്രകളിൽ കണ്ടുമുട്ടിയ ആളുകളുടെയും, മറക്കാനാവാത്ത സ്നേഹാനുഭവങ്ങളുടെയും
കഥകളെ അതീവ മനോഹരമായി പതിപ്പിച്ച കൃതിയാണിത്.

നവംബർ 30 – സിഡ്നി / മലയാളി പത്രത്തിന്റെ വാർഷികാഘോഷം

അടുത്ത ദിവസം സിഡ്നിയിൽ നടക്കുന്ന മലയാളി പത്രത്തിന്റെ വാർഷികാഘോഷത്തിൽ
സിജു ജേക്കബിന്റെ ശ്രദ്ധേയ കൃതിയായ ‘പ്രണയാദരങ്ങളോടെ’ എന്ന പുസ്തകത്തിന്റെ
ഓസ്‌ട്രേലിയൻ എഡിഷനും നാലാം പതിപ്പും
പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ പ്രകാശനം ചെയ്യും.
പുസ്തകം ഏറ്റുവാങ്ങുന്നത് Dr. ബാബു ഫിലിപ്പ്.

അതേ വേദിയിൽ
‘നാരകപ്പൂക്കളുടെ മണം’ എന്ന കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം
എഴുത്തുകാരൻ വി. കെ. കെ. രമേശ് നിർവഹിക്കും.

എഴുത്തിന്റെ യാത്രയും പുസ്തകവിൽപ്പനയും

തന്റെ രചനകളിലൂടെ നിരവധി പുരസ്കാരങ്ങൾ നേടിയ സിജു ജേക്കബിന്റെ എല്ലാ പുസ്തകങ്ങളും
മെൽബണിലെ സമദാ ഫെസ്റ്റിവലിലും സിഡ്നിയിലെ മ ഫെസ്റ്റിവലിലും
മൂന്ന് പുസ്തകങ്ങളുടെ കോമ്പോ പാക്കേജായി ലഭ്യമാകും.

കൂടുതൽ വിവരങ്ങൾക്ക്: 0414 067 986

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com