ഡോ. ശോഭ സതീഷ് വെറ്റിനറി സർജൻ ആണ്. കൂടാതെ ജേർണലിസത്തിൽ പി ജി ഡിപ്ലോമ നേടിയിട്ടുണ്ട്. 2022 ലെ EA Fernandez അവാർഡ് ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും ഓൺലൈൻ മാസികകളിലും ലേഖനങ്ങളും കവിതകളും എഴുതി വരുന്നു.” കാഴ്ചകൾക്കപ്പുറം ” എന്ന കവിതയ്ക്ക് ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ ( കേരള ) ന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്. മ്യൂറൽ പെയിന്റിംഗ് ഉം മറ്റ് ആർട്ട് വർക്ക്‌കളും ഡോ ശോഭയുടെ ഇഷ്ട വിനോദം ആണ്.
കവികളും എഴുത്തുകാരും മനസ്സുകൊണ്ടെങ്കിലും സഞ്ചരിക്കുന്നു. ഭാവനയിൽ അവർ ഈ ലോകം കാണുന്നു. ജീവിതം കാണുന്നു. പ്രണയവും വിരഹവും അനുഭവിക്കുന്നു.ജനനവും മരണവും അവർ കാണുന്നു.പാസ്പോർട്ട് ഇല്ലാതെ സഞ്ചരിക്കാൻ എഴുത്തുകാർക്ക് മാത്രമേ സാധിക്കു. “ഒരു യാത്രികയുടെ പാസ്പോർട്ട് “ൽ കൂടി നമ്മൾ വായനക്കാർക്കും ഒരു സഞ്ചാരം നടത്തി വരാം.
ലളിതമായ വാക്കുകളിൽ കൂടി മനോഹരമായ കവിതകളാണ് അവ ഓരോന്നും.
ചിലപ്പതികാരത്തിലെ വീര നായികയായ കണ്ണകിയെ കുറിച്ചാണ് ആദ്യ കവിത. ഓരോ സ്ത്രീയുടെ ഉള്ളിലും ഒരു കണ്ണകി ഒളിച്ചു കിടപ്പുണ്ട്. ” കാലമിങ്ങനെ കാട്ടി തുടർന്നെന്നാൽ ഉറഞ്ഞു തുള്ളി ആവാഹിക്കുമോരോ അവളിലേക്കും.. ” സ്ത്രീ അബലയല്ലെന്നും ശക്തി ഉള്ളവളാണെന്നും തെളിയിച്ച കണ്ണകി. സ്ത്രീകൾ കരഞ്ഞു കാലം കഴിക്കുകയല്ല വേണ്ടത് പോരാടുകയാണ് വേണ്ടത്.
“മാറുവതൊന്നെയുള്ളൂ അവ കൺകൾ മാത്രം.”കാഴ്ചകൾക്ക് അപ്പുറം സഞ്ചരിക്കാൻ കഴിയുന്ന എഴുത്തുകാരി. തെളിഞ്ഞോ മങ്ങിയോ കാണുന്ന കാഴ്ചകളിൽ കൊഴിഞ്ഞു പോയതോ കാലവുമായിടാം പൊഴിഞ്ഞു പോയതോ സ്വപ്നങ്ങളുമാകാം. കാഴ്ചകൾക്കപ്പുറം എന്ന കവിതയിൽ നിന്നും.
കുടുംബം ചിലർക്ക് ഒരു മരണക്കിണർ ആവും. ഒരഭ്യാസിയെ പോലെ അവൾ ആ കിണറിനുള്ളിൽ കിടന്നു വട്ടം കറങ്ങുന്നു. കിണറിന് വെളിയിലൊരു ലോകത്തെ കുറിച്ച് അവൾ ചിന്തിക്കുന്നില്ല. അവളുടെ ലോകം ഇതാണ്. ഇവിടെയാണ് അവളുടെ ജീവിതവും മരണവും.
പൂജയ്‌ക്കെടുക്കാത്ത പൂക്കൾ – സത്യത്തിൽ അവരല്ലേ ഭാഗ്യം ഉള്ളവർ. കവിത വായിച്ചപ്പോഴാണ് ഞാനും അതെ കുറിച്ച് ചിന്തിച്ചത്. പൂജയ്ക്കെടുക്കുന്ന പൂക്കൾ വിടരും മുൻപ് അടർത്തുന്ന കൈകളുടെ ധാർഷ്ട്യം അനുഭവിക്കാൻ വിധിക്കപ്പെട്ടവർ. അതെ പൂജയ്ക്കെടുക്കാത്ത പൂക്കളാണ് ഭാഗ്യം ചെയ്തത്.
തേൻ നെല്ലിക്ക പോലെ മധുരവും കയ്പ്പും നിറഞ്ഞ ജീവിത അനുഭവങ്ങളിൽ നിന്നും പിറവി കൊണ്ട കവിതകൾ. സമൂഹത്തിലെ ഇപ്പോഴത്തെ അവസ്ഥയിൽ മനം നൊന്തും, രോക്ഷവുമായി പല കവിതകളിലും പ്രതിഫലിക്കുന്നുണ്ട്. കവിത ഹൃദയത്തിൽ നിന്നും ഉത്ഭവിച്ചതാകയാൽ, അതിന്റെ ഫലമായി പിറവി കൊണ്ട ഏതു വരികളും സുന്ദരമായിരിക്കും
Dr. ശോഭയെ നന്നായി പരിചയപ്പെടുത്തി
സന്തോഷം