കാലിക പ്രസക്തമായ കാര്യങ്ങൾ, (രാഷ്ട്രീയ സാമൂഹിക വ്യവസ്ഥിതികൾക്കെതിരെ) ഹാസ്യ രചനകളിലൂടെ എന്നാൽ കൊള്ളേണ്ടവർക്ക് കൊണ്ട് തന്നെ ധൈര്യപൂർവ്വം എഴുതാൻ തന്റേടം കാണിച്ച ചുരുക്കം ചില എഴുത്തുകാരിൽ ഒരാളായ വി കെ എൻ ന്റെ ആരോഹണം ആവട്ടെ ഈ ആഴ്ച പുസ്തക പരിചയത്തിൽ.

സവിശേഷമായൊരു രചനാശൈലി കൊണ്ട് മലയാള സാഹിത്യത്തിൽ വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു വി. കെ. എൻ. ഹാസ്യ രചനകൾക്കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ എഴുത്തുകാരൻ ആർക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ് അക്ഷരസഞ്ചാരം നടത്തിയത്. സ്വന്തം ജീവിതാനുഭവങ്ങൾ പയ്യൻ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ് അദ്ദേഹത്തെ മലയാളസാഹിത്യത്തിൽ അനശ്വരനാക്കിയത്. കഥയും നോവലുകളുമായി ഇരുപത്തഞ്ചിലേറെ കൃതികൾ വി. കെ. എൻ എഴുതിയിട്ടുണ്ട്.. രണ്ടു നോവലുകളും ഏതാനും കഥകളും ഇംഗ്ലീഷിലേക്കും മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്തു. ഇംഗ്ലീഷ് വിവർത്തനത്തിന് വഴങ്ങാത്ത അത്യപൂർവ്വ ശൈലിയിലായിരുന്നു വി. കെ. എൻ. കഥകൾ പറഞ്ഞിരുന്നത്. അല്പം ബുദ്ധികൂടിയ നർമ്മമായതിനാൽ വി. കെ. എൻ. കഥകൾ വായനക്കാരുടെ ഒരു പ്രത്യേക വലയത്തിലൊതുങ്ങുകയും ചെയ്തു.വി കെ എൻ കഥകൾക്കായി ഒരു പ്രത്യേക ആരാധകവൃന്ദം തന്നെ ഉണ്ടാവാം.സാമൂഹിക- സാംസ്‌കാരിക -രാഷ്ട്രീയ -മത വ്യവസ്ഥിതികളെ ആക്ഷേപ ഹാസ്യത്തിലൂടെ നിശിതമായി വിമർശിക്കാൻ അദ്ദേഹത്തിന്റെ എഴുത്ത് ശൈലിയ്ക്ക് സാധിച്ചിരുന്നു.
വി.കെ.എൻ. രചിച്ച നോവലാണ് ആരോഹണം. ഈ കൃതിക്ക് 1970-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. അധികാര കസേരയിലേക്ക് ആരോഹണം നടത്താൻ തന്ത്രങ്ങൾ പയറ്റുന്നവരെ പ്രഹസനരൂപത്തിൽ ആവിഷ്‌കരിക്കുകയാണ് ആരോഹണത്തിൽ.

നര്‍മ്മത്തിന്റെ ഉപരിതലത്തില്‍ മാത്രം ശ്രദ്ധ വെക്കുകയാണെങ്കില്‍ രാഷ്ട്രീയവിമര്‍ശനമായും ആക്ഷേപഹാസ്യമായും സാമൂഹികവിമര്‍ശനമായും മൂല്യച്യുതിക്കെതിരായ ധാര്‍മ്മികരോഷമായും വിലയിരുത്താവുന്ന ആരോഹണം അതിന്റെ ഘടനയുടെ ആഴത്തില്‍ അതിനു സമകാലികമായിരുന്ന ആധുനികരുടെ തലതിരിഞ്ഞ ഒരു വിപരീത ചിത്രത്തെക്കൂടി പ്രതിഫലിപ്പിക്കുന്നു. രാഷ്ട്രീയ മായ പ്രതിബദ്ധതയും അരാഷ്ട്രീയതയും തമ്മിലുള്ള വൈരുദ്ധ്യം ആധുനികതയുടെ ലക്ഷണമായിരുന്നെങ്കില്‍ ആ വൈരുദ്ധ്യ ത്തിന് വ്യത്യസ്തമായ പരിഹാരം ആരോഹണം നിര്‍ദ്ദേശിക്കുന്നു.’
വി കെ.എന്‍ ന്റെ അനശ്വരസൃഷ്ടിയായ പയ്യന്‍ ആണ് ഇതിലെ കഥാപാത്രം. ദല്‍ഹിയാണ് ഈ നോവലിലെ കഥാരംഗം. ഒരു പാര്‍ലമെന്റംഗത്തിന്റെ ചീഫ്കുക്കായി തലസ്ഥാനത്തെത്തിച്ചേരുന്ന പയ്യന്റെ വീരസാഹസികകൃത്യങ്ങള്‍ ആണ് ഈ നോവലില്‍ വിവരിക്കുന്നത്. തലസ്ഥാനരാഷ്ട്രീയം, പ്രാദേശികരാഷ്ട്രീയം, സാമൂഹികപ്രവര്‍ത്തനരംഗം, പത്രപ്രവര്‍ത്തനരംഗം എന്നിവയിലെ യാഥാര്‍ത്ഥ്യങ്ങളെ ഈ നോവലില്‍ ഹാസ്യരൂപേണ അവതരിപ്പിക്കുകയാണ്. ‘അനസൂയ’, ‘സുനന്ദ’ എന്നീ സ്ത്രീകളുടെ പ്രീതി നേടിയ പയ്യന്‍ അഹിംസാ പാര്‍ട്ടി പ്രസിഡന്റിന്റെ അനുമതിയോടെ ഒരു പത്രം ആരംഭിക്കുന്നു. ദല്‍ഹി രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകശക്തിയായി മാറുന്ന പയ്യന്‍ പ്രചാരണങ്ങളും കുതന്ത്രങ്ങളും ഉപജാപങ്ങളും കൊണ്ട് രാഷ്ട്രീയരംഗം മലിമസമാക്കുന്ന അഭിനവ രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രതിനിധിയാണ്.
ദൗര്‍ബല്യങ്ങളും വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാട്ടി സമകാലരാഷ്ട്രീയതന്ത്രത്തെ പരിഹസിക്കുകയാണ് വി.കെ.എന്‍.കുതിര കച്ചവടങ്ങളും കുതികാൽ വെട്ടും
അവയിൽ മറ്റ് രാഷ്ട്രീയ കടന്നു കയറ്റവും അവ ദില്ലിയെ പിടിച്ചലയ്ക്കുന്നതുമാണ് ഈ നോവലിലെ ഇതിവൃത്തം.ഇന്ത്യൻ രാഷ്ട്രീയത്തിൽ മാധ്യമങ്ങളുടെ പങ്ക് പയ്യനിൽ കൂടി അദ്ദേഹം വെളിപ്പെടുത്തുന്നു. അധികാര രാഷ്ട്രീവും സാമൂഹ്യ സേവനവും അവയിലെ ഉള്ളുകളികളുമെല്ലാം ആരോഹണത്തിൽ വായിക്കാം.അന്ന് അദ്ദേഹം ദില്ലി യെ മുൻ നിർത്തി പറഞ്ഞ ഇതര സംസ്ഥാന തൊഴിലാളികളുടെ കടന്നു കയറ്റം ഇന്ന് കേരളത്തിൽ അനുഭവപ്പെടുന്ന അവസ്ഥയാണ്.




നല്ല ആസ്വാദനക്കുറിപ്പ്