Tuesday, January 6, 2026
Homeഅമേരിക്കസഞ്ചാരത്തിന്റെയും പ്രണയ കാവ്യത്തിന്റെയും സന്തതിസൂത്രം — സിജു ജേക്കബിന്റെ "പ്രണയാദരങ്ങളോടെ" (പുസ്തക ആസ്വാദനം) ✍ശ്രീ കുമാർ...

സഞ്ചാരത്തിന്റെയും പ്രണയ കാവ്യത്തിന്റെയും സന്തതിസൂത്രം — സിജു ജേക്കബിന്റെ “പ്രണയാദരങ്ങളോടെ” (പുസ്തക ആസ്വാദനം) ✍ശ്രീ കുമാർ പെർത്ത്, ഓസ്ട്രേലിയ

സിജു ജേക്കബിന്റെ പുതിയ സഞ്ചാരസാഹിത്യകൃതി “പ്രണയാദരങ്ങളോടെ” വായിച്ചു.

ചുരുങ്ങിയ വാക്കുകളിൽ പോലും ആഴമുള്ള അനുഭവങ്ങളെ തീർത്ത് ഭാവസുന്ദരമായി പകർന്നെടുത്തിരിക്കുന്നു ഈ കൃതിയിൽ. സഞ്ചാരത്തിൽ നിന്നുള്ള കാഴ്ചകൾക്കും, അതിന്റെ ആശയഭാവങ്ങൾക്കും അദ്ദേഹം നൽകിയ മനോഹരമായ പ്രണയഭാവങ്ങൾക്കും ഈ പുസ്തകം വായിച്ചു തുടങ്ങി അവസാനിപ്പിക്കുമ്പോൾ അനുവാചകരെ ഒരു പ്രണയിതാവോ പ്രണയിനിയോ ആക്കി മാറ്റിയേക്കാം.

ഒരു പ്രമുഖ പത്രത്തിന്റെ പത്രാധിപരായിരുന്ന കാലം മുതൽ അദ്ദേഹത്തെ എനിക്ക് അടുത്തറിയാം. വാർത്തകൾ സൃഷ്ടിക്കുന്നതിലും അവതരിക്കുന്നതിലും പോലും അദ്ദേഹത്തിനുണ്ടായിരുന്ന കാവ്യാത്മകത ഇന്നും അക്ഷരപ്രത്യയമായി നിലനിൽക്കുന്നു. അതിന് ഇപ്പോഴിതാ ഈ കൃതി ഒരു സാക്ഷ്യം കൂടി.

സഞ്ചാരത്തിന്‍റെ ഭൗതികതയെക്കാളും അതിന്റെ മാനസികതയാണ് ഈ കൃതിയിൽ അലയടിയ്ക്കുന്നത്. വായനക്കാരന്റെ ഉള്ളിലേക്കുള്ള യാത്രയായി ഇത് മാറുന്നു. തീർച്ചയായും പ്രണയാദരങ്ങളോടെ മലയാള സഞ്ചാരസാഹിത്യത്തിലെ ഒരു സുന്ദര ചേർച്ചയായി കരുതപ്പെടും…

ഈ പുസ്തകത്തിലെ യാത്ര എന്നത് ഒരു ഭൂമിശാസ്ത്രം അല്ല.. ഹൃദയത്തിനുള്ളിൽ നടക്കുന്ന പ്രണയ യാത്രയാണ്.. ഈ കൃതിയുടെ കേന്ദ്രധാരയും ഇതുതന്നെ..

സിജു യാത്രാ കാഴ്ചകളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്..

” പരസ്പരം സ്നേഹിക്കുന്നതാണ് ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച.. ഉദ്യാനം നിറയെ പൂക്കളുള്ള ഒരു വീടാണെങ്കിലും അതിൻറെ ഉള്ളിൽ താമസിക്കുന്നവർക്ക് പരസ്പരം സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ അതിൻറെ മനോഹാരിത ആ വീടിന് ഒരു സൗന്ദര്യവും പകരില്ല”

“സ്വന്തമായും സ്വകാര്യമായും വെക്കേണ്ടതില്ല പ്രണയം എന്നും മനുഷ്യരെ അവർ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാൻ അനുവദിക്കുന്നതും ഒരുതരം സ്നേഹവും പ്രണയവുമാണെന്ന് ” രചയിതാവ് ഓർമ്മിപ്പിക്കുന്നു..

ഈ പ്രണയത്തോടൊപ്പം വാരണാസിയിലെ ഉദയത്തെ കുറിച്ചും അസ്തമയത്തെക്കുറിച്ചും മഴയെക്കുറിച്ചും ഭംഗിയായി പറഞ്ഞു വയ്ക്കുന്നുണ്ട്.
ഒരിക്കലും കാണുകയില്ല എന്ന് പിരിഞ്ഞു പറഞ്ഞ അമ്മുവെന്ന ആ പ്രണയിനിയെ വീണ്ടും കാണണമെന്ന് ആഗ്രഹിക്കുന്നതും ഇടയ്ക്കിടെ ഓർമ്മിക്കുന്നതും നിർമ്മല പ്രണയത്തിൻറെയും ആത്മാന്വേഷണത്തിന്റെയും സൂക്ഷ്മ രേഖയാണ്.

ഈ പ്രകടനങ്ങൾ എഴുത്തിന്റെ ശൈലി മാത്രം അല്ല, ജീവിതത്തിന്റെ താളവുമാണ്. ആ സ്നേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ ഇടയ്ക്കിടെ ഉദയം പോലെ വരുന്നു, അസ്തമയത്തെ പോലെ മങ്ങുകയും ചെയ്യുന്നു. അതിലൂടെയാണ് ആത്മാവിന്റെ അഭിസാരയാത്ര നടക്കുന്നത്…

പ്രണയാദരങ്ങളോടെ വായിക്കുമ്പോൾ, ജീവിതം അതിന്റെ മുഴുവൻ ഭാവങ്ങളും ഭംഗികളും സദാ യാത്രയിലാണെന്ന തിരിച്ചറിവ് പകർന്നു തരുന്നു. കാണുന്നിടത്തും കാണാതെ പോയിടത്തും, അതും പ്രണയമാണ്.

പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ആത്മ ബുക്സ്..

വേണ്ടവർക്ക് ബന്ധപ്പെടാവുന്ന നമ്പർ +61 414 067 986.

സിജു ഇപ്പോൾ സിഡ്നിക്കടുത്തുള്ള ഓറഞ്ച് എന്ന സ്ഥലത്തെ സ്ഥിര താമസക്കാരനാണ്.

ശ്രീ കുമാർ പെർത്ത്, ഓസ്ട്രേലിയ ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com