പഴയ ഗാനങ്ങളെല്ലാം നമുക്കോരോരുത്തർക്കും പ്രിയപ്പെട്ട ഓർമ്മകളാണ്. നമ്മെ ആ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ശബ്ദങ്ങളിലൊന്നിൻ്റെ ഉടമയാണ്
ശാന്ത പി നായർ…
തുമ്പീ തുമ്പീ വാ വാ ഈ
തുമ്പത്തണലിൽ വാ വാ
പട്ടുറുമാലും കെട്ടി ഒരു പച്ചക്കമ്പിളി ചുറ്റി
എത്തറ കാടുകളെത്തറ നാടുകളി –
ത്തിറ നാളും കണ്ടു…
ഈ ഗാനം നെഞ്ചിലേറ്റാത്തവരായ് ആരും തന്നെയുണ്ടാവില്ല.
മലയാളത്തിലെ മെലഡികളുടെ രാജ്ഞിയായിരുന്നു ശാന്ത പി നായര്‍. മലയാള ഗാനശാഖയുടെ ഗൃഹാതുര ശബ്ദമാണ് അന്നും ഇന്നും …
മാധുര്യമേറിയ ആ ശബ്ദം ഇപ്പോഴും സംഗീത പ്രേമികളുടെ മനസില്‍ നിറഞ്ഞു നിൽക്കുന്നു.
കലാരംഗത്തേക്ക് സ്ത്രീകൾ വരുന്നത് മോശമായി കുരുതിയിരുന്ന കാലത്താണ് തൃശൂരിലെ പ്രശസ്‌തമായ അമ്പാടി കുടുംബത്തിലെ വാസുദേവ പൊതുവാളിന്റേയും ലക്ഷ്‌മിയുടേയും അഞ്ചു മക്കളില്‍ ഒരുവളായ ശാന്ത സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്.
എട്ടാം വയസുമുതല്‍ കര്‍ണ്ണാടിക് സംഗീതം പഠിച്ച ശാന്തയുടെ ഗുരുക്കന്മാര്‍ ചേര്‍ത്തല ഗോപാലനും രാമാനന്ദ കൃഷ്‌ണനും ആയിരുന്നു. പത്താം വയസുമുതല്‍ തന്നെ കീര്‍ത്തനങ്ങള്‍ പാടിതുടങ്ങി. ചെന്നൈയിലെ വിദ്യാഭ്യാസത്തിന് ശേഷം ആകാശവാണി കോഴിക്കോട് നിലയത്തില്‍ അനൗണ്‍സറായി ജോലിയില്‍ പ്രവേശിച്ചു.

‘തിരമാല’ എന്ന സിനിമയിലൂടെയാണ് അവരുടെ ശബ്ദം സിനിമയില്‍ എത്തുന്നത്. “അമ്മ തന്‍ തങ്കക്കുടമേ..” എന്ന ആദ്യ ഗാനം റിക്കോര്‍ഡ് ചെയ്‌തത് ബോംബെയിലെ സിനി ലബോറട്ടറിയിലായിരുന്നു. കൂടപ്പിറപ്പ് എന്ന ചിത്രത്തിലെ ‘തുമ്പി തുമ്പി വാ വാ’
എന്ന ഗാനം അവരെ പ്രശസ്തിയിലേക്കുയര്‍ത്തി….
തുടര്‍ന്ന് നിരവധി അവസരങ്ങള്‍ അവരെ തേടി എത്തി.
ജയില്‍ പുള്ളി, മറിയകുട്ടി, നീലക്കുയില്‍, പാലാട്ടുകോമന്‍, രാരിച്ചന്‍ എന്ന പൗരന്‍, മുറപ്പെണ്ണ് എന്നിവ അവയില്‍ ചിലതാണ്. ചതുരംഗത്തില്‍ കെ എസ് ജോര്‍ജിനൊപ്പം പാടിയ “ വസന്ത രാവിന്‍റെ വാതില്‍ …” അക്കാലത്ത് ഹിറ്റായിരുന്നു..
ഗാനം കംമ്പോസ് ചെയ്യുന്നതിലും തൻ്റെ കഴിവ് തെളിയിച്ചിരുന്നു. രാമു കാര്യാട്ടിന്‍റെ ‘ഏഴു രാത്രി’കളിലെ “മക്കത്തു പോയി വരും..” എന്നാ ഗാനം അവരാണ് ചിട്ടപ്പെടുത്തിയത്. ഗാനഗന്ധര്‍വന്‍ യേശുദാസ് ആദ്യ യുഗ്മഗാനം പാടിയത് ശാന്താ പി.നായര്‍ക്കൊപ്പം കാൽപ്പാടുകൾ എന്ന സിനിമയ്ക്ക് വേണ്ടിയാണ്. കടവത്തു തോണിയടുത്തപ്പോൾ പെണ്ണിൻ്റെ കവിളത്ത് ‘… എന്ന മനോഹരമായ ഗാനമാണ് അവർ അവസാനമായ് പാടിയത്.
2008 ജൂലൈ 26 ന് വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചെന്നൈയിൽ വച്ച് മരണപ്പെട്ടു.. അനശ്വര പ്രതിഭയ്ക്ക് പ്രണാമം’




ചെറുപ്പം മുതൽ കേട്ട് മനസ്സിൽ പതിഞ്ഞ ശബ്ദം.. ശാന്ത പി.
നായരെ നന്നായി പരിചയപ്പെടുത്തി