📝ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് ഒരു സ്പെഷ്യൽ ഇഞ്ചി കറി ആണ്. ഇത്തവണ ഓണത്തിന് ഉണ്ടാക്കി സദ്യക്ക് ഇലയിൽ വിളമ്പി എല്ലാവർക്കും കൊടുത്തോളൂ….
📜രുചികരമായ ഈ ഇഞ്ചിക്കറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
🥥🍚🫑🧄🧅🌿🌶️🫚🥜🍚🥥
🫚ഇഞ്ചി – 250ഗ്രാം
🧅ചുവന്നുള്ളി – 50ഗ്രാം
🌶️പച്ചമുളക് – 4എണ്ണം
🥥തേങ്ങ ചിരകിയത് – അര കപ്പ്
🌶️മുളകുപൊടി – 2ടീ സ്പൂൺ
🌶️വറ്റൽ മുളക് – 3എണ്ണം
🥜പുളി – 40ഗ്രാം
🟣ശർക്കര പൊടിച്ചത് – 2ടീ സ്പൂൺ
🫙വെളിച്ചെണ്ണ – ആവശ്യത്തിന്
🌿കറിവേപ്പില – 2തണ്ട്
🟣കടുക് -1ടീ സ്പൂൺ
🟢മല്ലിപൊടി – 1ടീ സ്പൂൺ
🟡മഞ്ഞൾ പൊടി – അര ടീ സ്പൂൺ
🛢️കായപ്പൊടി – കാൽ ടീ സ്പൂൺ
🧂ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
♨️♨️♨️♨️🫕🫕🫕🫕

🟣 ആദ്യമായി ഇഞ്ചി, ഉള്ളി ഇവ തൊലി കളഞ്ഞു കഴുകി കനം കുറച്ചു വട്ടത്തിൽ അരിഞ്ഞു വെയ്ക്കുക.
🟡 വാളൻ പുളി ഒരു കപ്പ് വെള്ളത്തിൽ കുതിർക്കുക.
🟪 ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, ഉള്ളി, തേങ്ങ ചിരകിയത് ഇത്രയും വറുത്ത് കോരി ഒരു മിക്സിയിൽ തരിയോടുകൂടി പൊടിച്ചു വെയ്ക്കുക.
🟧 ബാക്കി വന്ന എണ്ണയിൽ നിന്നും കുറച്ചെണ്ണ കോരി മാറ്റി ബാക്കി എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടി വരുമ്പോൾ പച്ചമുളക്, വറ്റൽ മുളക്, കറിവേപ്പില ഇത്രയും ഇട്ട് വഴറ്റുക.
♨️ തീ കുറച്ചു വെച്ച് മഞ്ഞൾ പൊടി, മല്ലിപൊടി, കായപ്പൊടി, മുളകുപൊടി ഇത്രയും ചേർത്ത് കരിഞ്ഞു പോകാതെ വഴറ്റുക.
🫕 പുളി നന്നായി പിഴിഞ്ഞ വെള്ളം അരിച്ചു ചീനച്ചട്ടിയിലേക്ക് ഒഴിച്ചുകൊടുത്തു തീ കൂട്ടി വെച്ച് ശർക്കര പൊടിച്ചതും ചേർത്ത് തിളപ്പിക്കുക.
🍚 ഇതിലേക്ക് ആവശ്യത്തിന് ഉപ്പും നേരത്തെ പൊടിച്ച് വെച്ച (ഇഞ്ചി, ഉള്ളി, തേങ്ങ) ഇവയും ചേർത്ത് ഇളക്കി തീ കുറച്ചു വെച്ച് എണ്ണ തെളിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്തു മാറ്റി വെയ്ക്കുക.
🍽️ ആറിയത്തിനു ശേഷം വിളമ്പുക.
ഈ റെസിപ്പി ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കുമല്ലോ…
മറ്റൊരു റെസിപ്പിയുമായി വീണ്ടും വരാം…
തയ്യാറാക്കിയത്: റീന നൈനാൻ,
(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)




കണ്ടിട്ട് സൂപ്പർ
‘ഓണം സ്പെഷ്യൽ പാചകം’ ‘ഇഞ്ചിക്കറി സൂപ്പർ’
സൂപ്പർ 🌹❤️
❤️❤️
കൊള്ളാലോ 👍