ആദരാജ്ഞലികൾ മഹാത്മൻ !
അജ്ഞലീ ബദ്ധയായ് നിൽപ്പൂ
അശ്രുപൂരിതമാം മിഴികളാൽ
ആദരാജ്ഞലികൾ പേർത്തും .
അസ്സീസിയിലെ നല്ലിടയൻ നാമം
അൻപൊടു കൈക്കൊണ്ടു മേവി
ആർഭാടമന്ദിരം കൈ വെടിഞ്ഞും
അഭയ കേന്ദ്രത്തിൽ വസിച്ചവനെ
അഗതികൾക്കാശ്വാസ ദായകാ!
ആയവർക്കാത്മാർത്ഥ സ്നേഹീ,
അല്ലയോ മഹാത്മൻ !ഓർക്കണം
ആയിരമായിരം ജനലക്ഷങ്ങളിന്ന്
അങ്ങേ തൃപ്പാദത്തിൽ കുമ്പിടുന്നു
ആദരാജ്ഞലികളാൽ നമിക്കുന്നു
അശ്രുപൂരിതമാം അക്ഷികളാൽ
ആത്മനൊമ്പരമുള്ളിലൊതുക്കി
ആദരവോടു വിട ചൊല്ലുന്നേൻ.
ആകാശത്തിനും ഭൂമിക്കുടയവനേ!
ആത്മാർത്ഥതയോടർത്ഥിക്കുന്നു
അവിടത്തെ ദാസനെ സ്വീകരിക്കൂ.
‘ 21 – 4 – 25 തിങ്കളാഴ്ച നമ്മിൽ നിന്നു വിടവാങ്ങിയ ഫ്രാൻസിസ് മാർപ്പാപ്പയ്ക്കു വിട’
മനസ്സിൽ തട്ടുന്ന വരികൾ.
പ്രണാമം