സ്വപ്നങ്ങളും പേറി
ആകാശപറവയിൽ
അകലേയ്ക്ക് മറയുവാൻ
ആരും കൊതിപ്പൂ .
സ്നേഹത്തിൻ വേരറുത്ത്
ആറടി മണ്ണിലാ –
സ്വപ്നങ്ങൾ മൂടുവാൻ
ആരോ കൊതിപ്പു.
കണ്ണീരിൽ മുങ്ങുന്ന
ബന്ധങ്ങൾ കാട്ടി
കത്തിക്കരിഞ്ഞ
കബന്ധങ്ങൾ കാട്ടി
പതിവായപല്ലവിയിൽ
അവരതു ചൊല്ലി
ഇവിടെത്തുടങ്ങുന്നു
അവലോകനങ്ങൾ
ഇവിടെത്തുടങ്ങുന്നു
അന്വേഷണങ്ങൾ
ഇവിടെ നാം നേരുന്നു
അനുശോചനങ്ങൾ.
സ്വപ്നങ്ങൾ തേടി
പറക്കുന്ന നമ്മൾ
ചിറകറ്റു വീഴുന്നു
മണ്ണിൽ പരക്കെ .
ഇല്ല വരില്ലൊരു
സത്യവും മുന്നിൽ
അഗ്നിയായ് ധൂമമായ്
മാറുന്ന സ്വപ്നത്തിൻ
പുകമറയായ് മാഞ്ഞ് –
അകന്നിടും എന്നും.
വമ്പനും കൊമ്പനും
ചേർന്നിരുന്നെഴുതുന്ന
തിരക്കഥകൾ വീണ്ടും
ചിത്രങ്ങളാകുമ്പോൾ
സ്വപ്നങ്ങളും പേറി
സ്വർഗ്ഗങ്ങൾ തേടുന്നു
അഭിനയമാണെന്ന്
ഒരിക്കലും അറിയാത്ത
നമ്മളെ പോലുള്ള
സപ്ന സഞ്ചാരികൾ.
മാറുന്ന ലോകത്ത്
മാറാത്ത പലതിലും
ഇനിയും കുറിച്ചിടാം
നടുക്കുന്ന കഥകൾ.
മാറുന്ന ലോകത്ത്
മാറാത്ത പലതിലും
ഇനിയും കുറിച്ചിടാം
നടുക്കുന്ന കഥകൾ.
നടക്കുന്ന ദുരന്തത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ..
തീർച്ചയായും ഇതുപോലുള്ള ദുരന്തങ്ങൾ നമ്മളെ പലതും ഓർമ്മപ്പെടുത്തുന്നു. പക്ഷേ എന്തു ഫലം.🤔
ഒരുപാട് സ്നേഹം💖
👍
Thank you🤝
👍👍
👍👍