നാടും നഗരവും താണ്ടി കടലുകൾക്കു മീതെ ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നു പോകുന്ന ആ ആകാശ പേടകത്തിലിരുന്ന് തന്റെ ജീവിതത്തിന്റെ ചോദ്യചിഹ്നങ്ങൾക്ക് ഉത്തരം കിട്ടാതെ ഒലിച്ചിറങ്ങുന്ന കണ്ണീർച്ചാലുകൾ ആരും കാണാതെ അവൻ തുടച്ചു കൊണ്ടിരുന്നു.
തുടർന്ന് വായിക്കുക….
👇👇👇👇👇👇👇👇
അദ്ധ്യായം 19
മണവാളൻ കുന്നിലെ പോലീസുകാർക്ക് കൊലപാതകത്തെക്കുറിച്ച് എന്തോ തുമ്പ് കിട്ടിയെന്നു തോന്നുന്നു. രണ്ടു മൂന്ന് ദിവസമായി അവർ തലങ്ങും വിലങ്ങും ഓടുന്നു.
ജനങ്ങളാണെങ്കിൽ കൊലപാതകിയെ പിടിക്കാത്തതിനാൽ പുതിയ പുതിയ സമരതന്ത്രങ്ങൾ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നു. വഴി തടയലും, പോലീസ്റ്റേഷൻ മാർച്ചും ഒക്കെ മാറി പോലീസ് സ്റ്റേഷൻ പരിസരത്ത് സമര മുഖ്യൻ നിരാഹാരം ആരംഭിച്ചു.
പോലീസിന് മന്ത്രിസഭയുടെ ശാസനം. മേലധികാരികൾ ഇളകി. അന്വേഷണം CBI ക്ക് കൈമാറണം എന്ന ആവശ്യം ബലപ്പെട്ടു. അപ്പോഴാണ് നമ്മുടെ DYSP ജയേഷിന്‍റെ സ്റ്റേഷനതിർത്തിയിലെ ഒരു ആദിവാസി കോളനിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി നമ്മുടെ വിഗ്‌നേശ്വരൻ മുതലാളിയുടെ മകനും , ഗുണ്ടാ പ്രധാനിയും താമസിക്കുന്നതായുള്ള വിവരം ജയേഷിന് ലഭിക്കുന്നത്. തനിക്ക് ലഭിച്ച വിവരം ഉടൻ തന്നെ ജയേഷ് അന്വേഷണ സംഘത്തിന് കൈമാറി. ഇതനുസരിച്ച് അന്വേഷണ സംഘം ആ കോളനി വളയുകയും, അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വളരെ ശക്തമായ പോലീസ് അകമ്പടിയോടെ അവരെ സ്റ്റേഷനിൽ നിന്ന് പിറ്റേന്ന് കോടതിയിൽ എത്തിച്ചു. പുറത്ത് ജനങ്ങൾ അക്രമാസക്തരായി.
എന്നാൽ ഹാജിയാരുടേയും രാമഭദ്രൻ്റേയും സംയോജിതമായ ഇടപെടലുകാരണം കോടതി വളപ്പിൽ വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ കഴിഞ്ഞു.
കുറ്റവാളികളെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാണ്ടിൽ വിട്ടു. സമരം അവസാനിച്ചു. എന്നാൽ ജനങ്ങൾ ആശങ്കാകുലരാണ്. അവർക്കറിയാം മുതലാളിയുടെ സ്വാധീനം ഉപയോഗിച്ച് അദ്ദേഹം അവരെ രക്ഷപ്പെടുത്തുമെന്ന്. ഏതെങ്കിലും തരത്തിൽ കുറ്റവാളികൾ രക്ഷപ്പെട്ടാൽ ശക്തമായ രീതിയിലുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനും അവർ തീരുമാനിച്ചു.
മഴക്കാറുകൾ പെയ്തൊഴിഞ്ഞു. ആകാശം തെളിഞ്ഞു. പക്ഷിമൃഗാദികൾ കൂടുവിട്ട് പുറത്തിറങ്ങി. മണവാളൻകുന്നിലെ ജനങ്ങൾ പിന്നിട് ചർച്ചകളിലേക്ക് വഴിമാറി. മാർക്കോസു ചേട്ടന്റെ കട തുറക്കാൻ അറിയിപ്പു കിട്ടി. എന്നാൽ പെട്ടന്ന് ആരും ആ കട എടുക്കാൻ തയ്യാറായില്ല. അപ്പോഴാണ് രാമഭദ്രന് ഒരു തോന്നലുണ്ടായത്. മാർക്കോസുചേട്ടൻ്റെ കൊലപാതകികളെ അറസ്റ്റു ചെയ്തെങ്കിലും അദ്ദേഹത്തിൻ്റെ കടയെ ചുറ്റിപ്പറ്റിയുള്ള അവൻ്റെ സംശയങ്ങൾ മാറിയിട്ടില്ലായിരുന്നു. അന്ന് ഹാജിക്ക പറഞ്ഞതും, കോഴി ജാനുവിൻ്റെ മകൻ്റെ വാക്കും ഒക്കെക്കൂടി ഒരു ദുരൂഹത. അതിനാൽ ആ കട പുറത്തൊരാൾക്ക് കൊടുക്കാൻ അവന് താല്പര്യമില്ലായിരുന്നു. അതുകൊണ്ട് കട സ്വന്തമാക്കാൻ അവൻ കരുക്കൾ നീക്കി. അങ്ങിനെ അവൻ അത് ഏറ്റെടുത്തു.
പേപ്പറുകൾ ഒക്കെ ശരിയാക്കി കഴിഞ്ഞിട്ടാണ് ചന്തയിലുള്ള മറ്റുള്ളവർ അറിഞ്ഞത്. ഒരു കണക്കിന് അത് അവന്റെ തന്ത്രമായിരുന്നു. കട അവൻ ഏറ്റെടുക്കുന്നു എന്ന് അറിഞ്ഞാൽ കടയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ മറ്റൊരു വഴിക്ക് പോകും എന്ന് അവന് പേടിയുണ്ടായിരുന്നു. അത് പാടില്ല. അഥവാ അവിടെ വല്ല ഏടാകൂടവും ഉണ്ടെങ്കിൽ അത് മനസ്സിലാക്കണം. അതിനാണ് അവൻ കട ഏറ്റെടുക്കുന്നത് ആരോടും പറയാതിരുന്നത്.
എല്ലാം കഴിഞ്ഞ് നാട്ടുകാര് അറിഞ്ഞതുമുതൽ ആ കടയുടെ പരിസരത്ത് അവൻ രാത്രി കാവലും ഏർപ്പാടാക്കി. പകൽ സമയങ്ങളിൽ കട നല്ല രീതിയിൽ ഒന്ന് ശ്രദ്ധിക്കാൻ ഹാജിയാരോട് അവൻ പറഞ്ഞിട്ടുണ്ടായിരുന്നു. തുടർന്ന് കടയ്ക്ക് വേണ്ട അറ്റകുറ്റപ്പണികൾ ആരംഭിക്കാനുള്ള പ്രാരംഭ നടപടികളിലേക്ക് അവൻ കടന്നു.
പൂക്കൾ ചിരിക്കുന്ന, മലകൾ തുടിക്കുന്ന മണവാളൻ കുന്നിന്റെ വശ്യമനോഹാരിതയിൽ സപ്തസ്വരങ്ങളും ഒഴുകിയെത്തിത്തുടങ്ങി. രാഗതാളലയ സംഗമങ്ങളുടെ അനുഭുതിയിൽ തന്നെത്തന്നെ സ്വയം മറന്നിരിക്കുകയായിരുന്നു നമ്മുടെ DYSP ജയേഷിൻ്റെ മകൻ ജീവൻ.
രാമഭദ്രൻ്റെ മകൾ രമ്യമോൾ സംഗീതം പഠിക്കാൻ പോകുമ്പോൾ എന്നും അവനും സൈക്കിളും എടുത്തോണ്ട് അവളോടൊപ്പം പോകും. എന്നാൽ അവന് പാടാനറിയില്ല. പഠിക്കാൻ താല്പര്യവുമില്ല.
രമ്യ മോൾ പാട്ട് പഠിക്കുന്ന വീടിനകത്ത് സംഗീതം പൊടിപൊടിക്കുകയായിരുന്നു. ജീവൻ ആ വീടിന്റെ വരാന്തയിൽ ഇരുന്ന് അങ്ങ് ദൂരെ നല്ല തലയെടുപ്പേടെ ചമഞ്ഞു നിൽക്കുന്ന മലകളെത്തഴുകിക്കടന്നു പോകുന്ന കാർമേഘങ്ങളുടെ ഭാവവ്യത്യാസങ്ങൾ ആസ്വദിച്ചിരുന്നു.
വീട്ടുമുറ്റത്ത് കുടപിടിച്ച രണ്ട് മാവുകളുടെ ചില്ലകൾ തമ്മിൽ കാറ്റിനൊത്ത് കിന്നാരം പറയുകയാണ്. തൊട്ടുരുമ്മി ഇക്കിളി കൂട്ടി അവർ ആ കാറ്റിൽ നൃത്തം വച്ചു. അപ്പോൾ എവിടെ നിന്നോ രണ്ട് മൈനകൾ പറന്നു വന്ന് ആ മരങ്ങളുടെ ചുംബനങ്ങൾ തടസപ്പെടുത്തി. ദേഷ്യം വന്ന മരങ്ങൾ ശക്തിയായി ഒന്നു കുടഞ്ഞു. മൈനകൾ നിൽക്കക്കള്ളിയില്ലാതെ താഴെയിറങ്ങി. പൊടുന്നനെ ഗതിമാറി വന്ന മറ്റൊരു മലയോരക്കാറ്റ് ആ മരങ്ങളെത്തമ്മിൽ ഇത്തിരി നേരം അകറ്റി. സന്തോഷം പൂണ്ട മൈനകൾ മരങ്ങളെ കളിയാക്കി ചിരിച്ചു കൊണ്ട് പറന്നകന്നു. അത് കണ്ട് ജീവനും ചിരിച്ചു.
സംഗിത പഠനം കഴിഞ്ഞ് കുട്ടികൾ പുറത്തിറങ്ങി. ജിവനും രമ്യയും കുറച്ചു ദൂരം അന്നത്തെ പഠനത്തെക്കുറിച്ചുള്ള കഥയും പറഞ്ഞ് സൈക്കിളും ഉരുട്ടി നടക്കുക പതിവാണ്. കുറച്ച് ദൂരം ചെന്നാൽ ചെറിയൊരു ഇറക്കമുണ്ട്. ഇറക്കം എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും ഒരല്പനേരം സൈക്കിൾ ചവിട്ടിത്തിരിക്കാതെ മുന്നോട്ട് ഓടിക്കാം. അത്ര തന്നെ.
തങ്ങളുടെ സ്ഥലം വന്നുചേർന്നതും അവർ സൈക്കിളിൽ കയറി യാത്രതുടർന്നു. കുറച്ചു ദൂരം പോയപ്പോൾ ജീവന്റെ വലതുഭാഗത്തു കൂടെ സൈക്കിൾ ഓടിച്ചു കൊണ്ടിരുന്ന രമ്യ മുന്നിൽ റോഡ് സൈഡിൽ ഒരു കുഴി ഉണ്ടായിരുന്നതുകൊണ്ട് പെട്ടന്ന് വേഗത കുറച്ച് ജീവന്റെ ഇടതുഭാഗത്ത് കയറിയതും വളരെ വേഗതയിൽ പിന്നിൽ നിന്നും വന്ന ഒരു കാറ് അവളുടെ സൈക്കിളിനെ ഇടിച്ചു തെറിപ്പിച്ചതും ഒന്നിച്ചായിരുന്നു.
തുടരും….




👌
Thank you💖🤝
Nice
Thank you 💖🤝
ഒരു Fb കമൻ്റ്,
നമ്മൾ വല്ലാത്ത പ്രതീക്ഷയോടെയാണ് ഈ കഥ വായിക്കുന്നതെങ്കിലും നമ്മളൊക്കെ പ്രതീക്ഷിച്ചപ്പോലെ കഥ നടക്കണമെന്നില്ലല്ലോ പാടാൻ അറിയാത്തവനും പാടാൻ അറിയുന്ന പെൺകുട്ടിയും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയാണ് പിന്നെ കഥയിലൂടെ കടന്നു പോകുന്നത് കഥകൾ മാറിമാറി ഏതു വഴിക്ക് പോകുമോ ആവോ എല്ലാത്തിനും ഒരു അവസാനം ഉണ്ടാകുമല്ലോ എന്നാലും മാർക്കോസ് ചേട്ടനെ കൊന്ന ആ കൊലയാളി എവിടെയോക്കെയോ ഉണ്ട് എല്ലാം കാത്തിരുന്ന് കാണാം കഥയെ മുന്നോട്ടുകൊണ്ടുപോകുന്ന രവിയേട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
K. K. കോട്ടിക്കുളം.
പാടം പൂത്ത കാലം പാടാൻ വന്നു നിയും ….. പാടിത്തളർന്ന നിന്നെ നോക്കിത്തളർന്നു ഞാനും. 💖💖💖 കെ. കെ. ഒഒരായിരം നന്ദി. സ്നേഹം. 💖 കാലം മാറുന്നു’ കഥകൾ മാറുന്നു. എന്നാൽ പൈശാചിക ശക്തികളുടെ മനസ്സ് മാറുന്നതേയില്ല. 🙏🙏🙏
രവി കൊമ്മേരി