“മഷേ, നരഭോജിക്കടുവ ചത്തതിൻ്റെ പേരിൽ വയനാട്ടിലെ മലയോരമേഘലയിലെല്ലാം ലഡ്ഡു വിതരണം നടന്നെന്നാണ് അറിഞ്ഞത് ‘
“താൻ കേട്ടതൊക്കെ ശരിയാണ് ‘ ആ നരഭോജി കടുവയുടെ മരണം ജനങ്ങൾ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. കാരണം നാടിനെ അത്രമാത്രം ഭീതിയിലാഴ്ത്തിയ ദിവസങ്ങളിലൂടെയായിരുന്നില്ലെ കുറച്ചുനാളുകളായി അവർ കടന്നുപോയിക്കൊണ്ടിരുന്നത്. ങ്ങ്ഹാ, കടുവയുടെ മരണത്തോടെ ആ ഭയം ഒഴിഞ്ഞെന്ന് ആശ്വസിക്കാം. ”
” പക്ഷെ മാഷേ, നാട്ടിൽ പലയിടത്തും വീണ്ടും കടുവയെ കണ്ടെന്നാണ് പലരും പറയുന്നത്. ”
” അതും ശരിയാവാൻ സാധ്യതയുണ്ട് , വർഷം തോറും വനങ്ങൾ കുറഞ്ഞ് വരുകയല്ലെ അപ്പോൾ മൃഗങ്ങളുടെ അവാസവ്യസ്ഥയും തകിടം മറിയും അതിൻ്റ ഫലമായി അവർ ദാഹജലത്തിനും ഭക്ഷണത്തിനുമായി ജനവാസകേന്ദ്രങ്ങളിലേക്ക് കടന്നുകയറിയാൽ അത്ഭുതപ്പെടാനില്ല. സത്യത്തിൽ അതിനും കാരണക്കാർ നമ്മൾ തന്നെയല്ലെ.?”
“അത് മാഷിൻ്റെ സ്വന്തം കാഴ്ചപ്പാടല്ലെ, ഞാനതിനെ ചോദ്യം ചെയ്യുന്നില്ല പക്ഷെ, ഇപ്പോഴത്തെ പ്രശ്നം അതല്ലല്ലോ ?”
“അതെന്താടോ പുതിയ പ്രശ്നം ?”
“അപ്പോ മാഷ് വാർത്തയൊന്നും കേട്ടില്ലെ. ? നരഭോജിക്കടുവ മരിച്ചത് മറ്റൊരു കടുവയുടെ ആക്രമന്നത്തിലാണെന്നല്ലെ ആദ്യം വനം വകുപ്പും പോലീസും പറഞ്ഞത്.. പക്ഷെ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് അതല്ല സത്യമെന്നാണ്. കടുവയെ കൊന്നത് മനുഷ്യൻ തന്നെയാണെന്ന നിഗമനത്തിലാണ് വന്യജീവിസംരക്ഷകരും അവരുടെ സംഘടനകളും. അവർ കടുവയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നാണ് അറിഞ്ഞത്.”
“ഇത് ഞാൻ നേരത്തെ പ്രതീക്ഷിച്ചതാണ്. നമ്മുടെ രാജ്യത്തെ വന്യജീവി സംരക്ഷണ നിയമം വളരെ ശക്തമാണ്. അതുകൊണ്ടുതന്നെ വന്യജീവികളെ ആക്രമിക്കുന്നതും കൊല്ലുന്നതും ശിക്ഷാർഹവുമാണ്. അങ്ങനെ വരുമ്പോൾ കടുവയുടെ മരണം ഒരു മനുഷ്യൻ്റെ കൈകൊണ്ടാണെങ്കിൽ അത് തെളിയിക്കേണ്ടത് വനം വകുപ്പിൻ്റേയും പോലീസിൻ്റേയും ഉത്തരവാദിത്വമായി മാറും. ”
“എന്നാലും മാഷെ ആ കടുവ എങ്ങനെയാവും ചത്തത് ?”
“ലേഖേ , ലക്ഷണം കണ്ടിട്ട് ചത്തത് കീചകനാണെങ്കിൽ കൊന്നത് ഭീമനാകാനാണ് സാധ്യത ഹ ഹ ഹ ”
നേർക്കാഴ്ച്ച

വാർത്ത വായിക്കുന്ന ആർക്കും മനസ്സിലാകും കൊന്നത് ഭീമൻ തന്നെയെന്ന്..
പക്ഷേ നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ലല്ലോ..
രാജ്യത്തെ നിയമം സംരക്ഷിക്കപ്പെടുക തന്നെ വേണം..
വളരെ ഗൗരവകരമായ വിഷയം ഗൗരവമായി എഴുതി
Super