പൊന്നോണം വന്നൊരു കാലം
പുന്നെല്ലു വിളഞ്ഞൊരു കാലം
കൊയ്ത്തങ്ങു തുടങ്ങണ കാലം
ഹൃദയം തുടികൊട്ടണ കാലം
ആ കാലം ഓർമ്മിക്കുന്നു
ഇന്നും ഞാൻ കുഞ്ഞിപ്പെണ്ണേ
ചൊല്ലുന്നത് പൊളിയല്ലാട്ടോ
ആരോടും പറയണ്ടാട്ടോ
പതിനെട്ടിൽ പടിവാതിൽക്കൽ
സ്വപ്നങ്ങൾ കണ്ടുനടക്കേ
കരിവീട്ടി പോലൊരു ചെക്കൻ
ചൊല്ലും കഥ കേട്ടു മയങ്ങി
ഹൃദയങ്ങൾ തമ്മിലടുത്തു
മല്ലനവൻ എന്നെ കെട്ടി
കുഞ്ഞുങ്ങൾ മൂന്നായപ്പോൾ
അവനെന്നെ വേണ്ടാതായി
എന്നെയവൻ നോക്കത്തില്ല
എന്നോടു മിണ്ടത്തില്ല
അയലത്തെ പെണ്ണുങ്ങളിലാ
അവൻ്റെ കണ്ണ്
രാവേറെ ചെല്ലുമ്പോളേ
നല്ലൊണം കള്ളും മോന്തി
തല്ലും തെറി പൂരക്കളിയും
തെല്ലില്ല നാണോം മാനോം
ഇനിയെന്തിനു ജീവിക്കേണം
ഇനിയെങ്ങിനെ ജീവിക്കേണം
നീ ചൊല്ലു കുഞ്ഞിപ്പെണ്ണേ
എന്താണൊരു പോംവഴിയെന്ന്
കുഞ്ഞുങ്ങളെയോർത്തിട്ടാണെൻ
ഹൃദയത്തിൻ നൊമ്പരമെല്ലും
നീയല്ലാതാരുണ്ടെൻ്റെ
കദനത്തിന്നാഴം കാണാൻ




നല്ല വരികൾ
ലളിതവും ആശയ സമ്പൂർണ്ണമായ ഈണത്തിൽ എഴുതിയിരിക്കുന്നു