എല്ലാവർക്കും നമസ്കാരം
ഈ കോഴിക്കാൽ എന്ന് കേട്ടപ്പോൾ ഞാൻ ആദ്യം വിചാരിച്ചത് ചിക്കൻ കാൽ എന്നാണ്. പിന്നീടാണ് സംഭവം നമ്മുടെ പൂളക്കിഴങ്ങ് കൊണ്ട് ഉണ്ടാക്കുന്നതാണ് എന്ന് മനസ്സിലായത്. ഇന്നത്തെ വിഭവം കോഴിക്കാൽ
🍗കോഴിക്കാൽ
🍡ആവശ്യമായ സാധനങ്ങൾ
🍂പൂളക്കിഴങ്ങ് (കപ്പ) – 500 ഗ്രാം
🍂ഉപ്പ് – പാകത്തിന്
🍂മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
🍂മുളകുപൊടി – 1 ടീസ്പൂൺ
🍂കുരുമുളക് പൊടി – 1/2 ടീസ്പൂൺ
🍂ഗരം മസാല പൊടി – 1/2 ടീസ്പൂൺ
🍂വെളുത്തുള്ളി ചതച്ചത് – 1/2 ടീസ്പൂൺ
🍂പച്ചമുളക് കറിവേപ്പില ചതച്ചത് – 1 ടീസ്പൂൺ
🍂വിനാഗിരി – 2 ടീസ്പൂൺ
🍂കോൺ ഫ്ലോർ – 5 ടീസ്പൂൺ
🍂എണ്ണ – വറുത്തെടുക്കാൻ ആവശ്യമായത്
🍡 ഉണ്ടാക്കുന്ന വിധം

🍂പൂളക്കിഴങ്ങ് കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് വിരൽ നീളത്തിൽ അധികം കട്ടിയില്ലാതെ മുറിച്ച് പാത്രത്തിലാക്കി എണ്ണം ഒഴികെയുള്ള ചേരുവകൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക
🍂എണ്ണ നന്നായി ചൂടായി വരുമ്പോൾ അഞ്ചാറ് പൂളക്കഷണങ്ങൾ ഒന്നിച്ചെടുത്ത് ഷേപ്പാക്കി അതിലിട്ട് വറുത്തെടുക്കുക.
🍂വെജിറ്റേറിയൻ കോഴിക്കാൽ തയ്യാർ
🍂ചൂടു ചായക്കൊപ്പം ചുടുചുടാ കോഴിക്കാൽ




പേര് സൂപ്പർ..
ബാക്കി കഴിച്ചു നോക്കിയിട്ട് പറയാം