A) ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ബഹുമതി നേടിയത് ബോബി എന്ന നായയാണ്. 31 വർഷവും 165 ദിവസവും പ്രായമുള്ളപ്പോൾ ബോബി ചത്തു. 2023 ഫെബ്രുവരിയിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ബോബിയെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി അംഗീകരിച്ചു. പോർച്ചുഗലിലെ കോൺക്വീറോസ് എന്ന ഗ്രാമത്തിലെ ഒരു ഫാമിൽ ലിയോണൽ കോസ്റ്റ എന്ന വ്യക്തിയുടെ കുടുംബത്തോടൊപ്പം ആയിരുന്നു ബോബി താമസിച്ചിരുന്നത്. 1992 മെയ് 11 നാണ് ബോബി ജനിച്ചത്, 2023 ഒക്ടോബർ 21 ന് അന്തരിച്ചു. 29 വർഷവും 5 മാസവും ജീവിച്ചിരുന്ന ഓസ്‌ട്രേലിയൻ നായയായ ബ്ലൂയിയുടെ റെക്കോർഡ് ബോബി തകർത്താണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി മാറിയത്.
B) ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച ക്രീം പഫ് ആണ്. 1967 ഓഗസ്റ്റ് 3 ന് ജനിച്ച ക്രീം പഫ് 2005 ഓഗസ്റ്റ് 6 ന് 38 വയസ്സും 3 ദിവസവും പ്രായമെത്തി മരണമടഞ്ഞു.
ക്രീം പഫ് ടെക്സസിലെ ഓസ്റ്റിനിൽ ജേക്ക് പെറിയുടെ വീട്ടിലായിരുന്നു താമസം.
അദ്ദേഹം മുമ്പ് മുത്തച്ഛൻ റെക്സ് അലൻ്റെ പൂച്ചയായ “ഗ്രാൻഡ്‌പദർ റെക്സ്” നെയും വളർത്തിയിരുന്നു,
സാധാരണയായി പൂച്ചകൾ 12 മുതൽ 15 വർഷം വരെയാണ് ജീവിക്കുന്നത്.
ക്രീം പഫ് 38 വർഷം ജീവിച്ചത് വളരെ അപൂർവമാണ്.
ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, ക്രീം പഫ് ആണ് ലോകത്തിലെ എക്കാലത്തെയും പ്രായം കൂടിയ പൂച്ച.
C) സൂര്യൻ നിശബ്ദനല്ല

സൂര്യൻ നിശബ്ദനല്ല. ഇത് വാസ്തവമാണ്. നാസയുടെ ഹീലിയോ ഫിസിക്സ് സയൻസ് ഡിവിഷന്റെ അസ്സോസിയേറ്റ് ഡയറക്ടർ ഫോർ സയൻസ് ആയ അലക്സ് യംഗ് ആണ് സൂര്യനിൽ നിന്നും പ്രത്യേകതരം ശബ്ദം പുറപ്പെടുമെന്ന് വാദിച്ചത്. ഇത് റെക്കോർഡ് ചെയ്ത് നാസയുടെ ഔദ്യോഗിക ട്വീറ്റായി 2018ൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഏതൊരു വസ്തുവും ചലിക്കുമ്പോൾ തരംഗങ്ങൾ സൃഷ്‌ടിക്കപെടുന്നു. സൂര്യന്റെ ഉള്ളിലും അത് സംഭവിക്കുന്നു. ഈ തരംഗങ്ങൾ ചലിക്കുകയും സൂര്യന്റെ ഉള്ളിൽ കുതിക്കുകയും ചെയ്യുന്നു. നഗ്നനേത്രങ്ങൾക്ക് അത്രയും ശക്തിയുണ്ടായിരുന്നെങ്കിൽ ഈ ചലനം കാണാൻ സാധിക്കുമായിരുന്നേനെ. ഇപ്പോൾ ശാസ്ത്രജ്ഞർ ഇതിനെ ശബ്ദ രൂപത്തിലാക്കിയിരിക്കുകയാണ്. പല ഫ്രീക്വൻസികളിലായി സൂര്യന്റെ ഉള്ളിൽ ഇവ പ്രകമ്പനം കൊള്ളുന്നു. ഈ തരംഗങ്ങളിലൂടെ സൂര്യന്റെ ഉള്ളിലേക്ക് നോക്കാനും സാധിക്കുമെന്ന് നാസ അവകാശപ്പെടുന്നു.
D) എവറസ്റ്റ് .

ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പർവതമല്ല എവറസ്റ്റ് . ഹവായിയിലെ മൗന കിയ, മൗന ലോവ എന്നീ ഇരട്ട അഗ്നിപർവ്വതങ്ങൾ എവറസ്റ്റിനേക്കാൾ ഉയരമുള്ളവയാണ് , കാരണം അവയുടെ ഉയരത്തിന്റെ 4.2 കിലോമീറ്റർ വെള്ളത്തിനടിയിലാണ്. എവറസ്റ്റിന്റേത് വെറും 8.8 കിലോമീറ്ററാണെങ്കിൽ, ഇരട്ട അഗ്നിപർവ്വതങ്ങൾ ആകെ 10.2 കിലോമീറ്റർ നീളമുള്ളവയാണ്.
E) വാൽനക്ഷത്രങ്ങൾ

വാൽനക്ഷത്രങ്ങൾക്ക് ചീഞ്ഞ മുട്ടകളുടെ ഗന്ധമുണ്ട് . ഒരു വാൽനക്ഷത്രത്തിന് ചീഞ്ഞ മുട്ടകളുടെ ഗന്ധം, മൂത്രം, കത്തുന്ന തീപ്പെട്ടികൾ, ബദാം എന്നിവയുടെ ഗന്ധമുണ്ട്. 67P/ചുര്യുമോവ്-ഗെരാസിമെൻകോ എന്ന വാൽനക്ഷത്രത്തിന്റെ ഘടനയിൽ ഹൈഡ്രജൻ സൾഫൈഡ്, അമോണിയ, സൾഫർ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ സയനൈഡ് എന്നിവയുടെ അംശങ്ങൾ കണ്ടെത്തി . 2016 ൽ ഒരു വാൽനക്ഷത്രത്തിന്റെ രൂക്ഷഗന്ധം ഉൾക്കൊള്ളുന്ന പ്രൊമോഷണൽ പോസ്റ്റ്കാർഡുകൾ പോലും ഉണ്ട്.




👍