ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് വളരെ ഹെൽത്തിയും ടേസ്റ്റിയുമായ പാൽ പുട്ടിന്റെ റെസിപ്പി ആണ്. പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഈ പാൽപുട്ട് എല്ലാവർക്കും ഇഷ്ടപ്പെടും. അത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.
ആവശ്യമായ ചേരുവകൾ
റവ വറുത്തത്
ഒന്നര കപ്പ്
പാൽ
ഒരു കപ്പ്
തേങ്ങ ചിരകിയത്
ഒന്നര കപ്പ്
നെയ്യ്
ഒരു ടേബിൾ സ്പൂൺ
പഞ്ചസാര
രണ്ട് ടീസ്പൂൺ
ക്യാരറ്റ്
രണ്ട് ചെറുത്
ഉപ്പ്
പാകത്തിന്
മഞ്ഞൾപൊടി
കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം റവ കരിഞ്ഞു പോകാതെ ചെറു തീയിൽ വറുത്തു മാറ്റിവെക്കുക. പാൽ തിളപ്പിച്ച് റവയിൽ ഒഴിച്ച് ഇളക്കി അല്പനേരം മൂടി വെക്കുക.
ഇതിലേക്ക് ഉപ്പ്, ക്യാരറ്റ് ചെറുതായി ഗ്രേറ്റ് ചെയ്തത്, കാൽ കപ്പ് തേങ്ങ, നെയ്യ്, മഞ്ഞൾപൊടി, പഞ്ചസാര, ഇത്രയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
എന്നിട്ട് പുട്ടുകുറ്റിയിൽ ചില്ല് ഇട്ടതിനുശേഷം അല്പം തേങ്ങ, അതിനുശേഷം ഇളക്കി വച്ചിരിക്കുന്ന പൊടി, വീണ്ടും തേങ്ങ, വീണ്ടും പൊടി ഈ ക്രമത്തിൽ ഇട്ട് പുട്ട് ഉണ്ടാക്കുക.
നിങ്ങൾ എന്തിലാണോ പുട്ട് ഉണ്ടാക്കുന്നത് അതിൽ ഈ ക്രമത്തിൽ ഉണ്ടാക്കി പുട്ട് ചൂടോടെ കഴിക്കുക. ഞാനുണ്ടാക്കിയത് ചിരട്ടപുട്ട് ആണ്.
ഇത് എല്ലാവരും തയ്യാറാക്കി നോക്കുമല്ലോ. പുതിയ ഒരു റെസിപ്പിയുമായി വീണ്ടും അടുത്ത ആഴ്ച കാണാം.
കൊള്ളാല്ലോ പാൽപ്പുട്ട്
Good
Super