Friday, December 5, 2025
Homeഅമേരിക്കഗാന്ധി പ്രതിമക്ക് മുന്നിൽ ഫോമാ ടീം പ്രോമിസ് അവയവദാന പ്രതിജ്ഞയെടുത്തു പ്രചാരണത്തിന് തുടക്കം

ഗാന്ധി പ്രതിമക്ക് മുന്നിൽ ഫോമാ ടീം പ്രോമിസ് അവയവദാന പ്രതിജ്ഞയെടുത്തു പ്രചാരണത്തിന് തുടക്കം

മയാമി, ഫ്ലോറിഡ: മാനവികതയോടുള്ള പ്രതിബദ്ധതയുടെ ശക്തമായ പ്രകടനമായി തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള പ്രതിജ്ഞയെടുത്തു കൊണ്ട് ഫോമാ ഭരണസമിതിയിലേക്ക് (2026 -28) മത്സരിക്കുന്ന ടീം പ്രോമിസ് ചരിത്രം കുറിച്ചു. ലൈഫ് അലയൻസ് ഓർഗൻ റിക്കവറി ഏജൻസി (Life Alliance Organ Recovery Agency) വഴിയാണ് മരണാന്തരം അവയവങ്ങൾ നൽകാനുള്ള രേഖയിൽ ഓരോ മത്സരാർത്ഥിയും ഒപ്പു വച്ചത്.

സേവനത്തോടുള്ള സമർപ്പണം ഇലക്ഷൻ പ്രചാരണത്തിനും അപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്ന സന്ദേശം നൽകിയ ഈ ചടങ്ങ് ഡേവിയിലെ ഗാന്ധിപ്രതിയുമക്കു മുന്നിലായിരുന്നുവെന്നതും ശ്രദ്ധേയമായി.

വിവിധ നഗരങ്ങളിലായി നടക്കുന്ന പ്രചാരണത്തിന് തുടക്കം കുറിച്ച് സ്ഥാനാർത്ഥികൾ ആദ്യം തന്നെ ഗാന്ധിപ്രതിമയിൽ പുഷ്‌പാർച്ചന നടത്തി.

വിശ്വസ്തത-സത്യസന്ധത-പ്രതിബദ്ധത-സുതാര്യത എന്നിവ മുഖമുദ്രയാക്കി സംഘടനയുടെ യശസ്സ് കാത്തുസൂക്ഷിച്ചു പ്രവർത്തിക്കുമെന്ന പ്രഖ്യാപനവുമായി മത്സരിക്കുന്ന മാത്യു വർഗീസ് നേതൃത്വം നൽകുന്ന ടീം പ്രോമിസിനു ആശംസ നേരാൻ നിരവധി പേർ എത്തി .

മാത്യു വർഗീസ് – പ്രസിഡന്റ് , അനു സ്‌കറിയ -സെക്രട്ടറി, ബിനോയ് തോമസ് – ട്രഷറർ , ജോൺസൺ ജോസഫ് – വൈസ് പ്രസിഡന്റ് , രേഷ്‌മ രഞ്ജൻ – ജോയിൻറ് സെക്രട്ടറി, ടിറ്റോ ജോൺ – ജോയിന്റ് ട്രഷറർ എന്നിവരാണ് ടീം പ്രോമിസ് സ്ഥാനാർത്ഥികൾ .

ഇലക്ഷൻ പ്രചാരണത്തിനുമപ്പുറത്തേക്ക് തങ്ങളുടെ സേവനരംഗം വ്യാപിപ്പിക്കുമെന്ന് ഉറപ്പ് നല്കുനന്നതായി പ്രസിഡന്റ് സ്ഥാനാർഥി മാത്യു വർഗീസ് (ജോസ്) പറഞ്ഞു. സംഘടനയോടും സമൂഹത്തോടുമുള്ള കടപ്പാടുകൾ ഒരിക്കലും മറക്കില്ല. ഇലക്ഷന് വേണ്ടിയുള്ള നാടകമല്ല ഇത്. മറിച്ച് ഞങ്ങൾ വിശ്വസിക്കുന്ന തത്വങ്ങൾ നടപ്പിലാക്കുമെന്നതിന്റെ സൂചനയാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com