Monday, February 23, 2026
Homeഅമേരിക്കഫോക്കാനയിലെ തർക്കങ്ങൾക്ക് വിരാമം: സജി പോത്തൻ, ട്രസ്റ്റീ ബോർഡ് ചെയർമാൻ, ഡോ . ബാബു...

ഫോക്കാനയിലെ തർക്കങ്ങൾക്ക് വിരാമം: സജി പോത്തൻ, ട്രസ്റ്റീ ബോർഡ് ചെയർമാൻ, ഡോ . ബാബു സ്റ്റീഫൻ , ഫൊക്കാന പ്രസിഡന്റ്

ന്യൂയോർക്ക്: ഫൊക്കാനയിലെ പടലപ്പിണക്കങ്ങൾ   അവസാ നിപ്പിക്കാനായി ഫൊക്കാന പ്രസിഡന്റ്   ഡോ . ബാബു സ്റ്റീഫനും, ട്രസ്റ്റി   ബോർഡ് ചെയർമാൻ സജി പോത്തനും  നടത്തിയ ശ്രമങ്ങളുടെ ഫലമായി വിഭാഗിയത പൂർണ്ണമായി അവസാനിപ്പിക്കുകയും   ഐക്യതോട്  ഒരുമിച്ചു പ്രവർത്തിക്കാനും ഇന്നലെ കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്‌ടീബോർഡിന്റെയും  സംയുക്ത മീറ്റിങ്ങിൽ  തീരുമാനാമായി.   ഈ ധാരണ അനുസരിച്ചു ട്രസ്റ്റീ ബോർഡ് മെമ്പേഴ്‌സ് ആയ  രണ്ട് രാജിവക്കുകയും  ആ വരുന്ന ഒഴിവിലേക്ക് രണ്ട്‌ പേരെ  ട്രസ്റ്റി ബോർഡിലേക്ക്  നിയമിക്കാനും,  ഫൊക്കാന ദേശീയ കമ്മിറ്റിയിലേക്ക്  വിഘടിച്ചു നിന്നവരിൽ നിന്നും നാല് പേരെ കൂടി  അപ്പോയിന്റ് ചെയ്യുവാനും തീരുമാനമായി.

ട്രസ്റ്റി ബോർഡ് തീരുമാന പ്രകാരം ഡോ . ബാബു സ്റ്റീഫൻ,  സജി പോത്തൻ, ഡോ . കല ഷഹി,  പോൾ കറുകപ്പള്ളിൽ, ഏബ്രഹാം ഈപ്പൻ, ഫിലിപ്പോസ് ഫിലിപ്പ്, സണ്ണി മറ്റമന  എന്നിവർ  നടത്തിയ  ഐക്യ ചർച്ചകളിൽ ഉരുത്തിരിഞ്ഞ    തീരുമാനപ്രകാരമാണ് ഐക്യത്തിൻറെ പുതിയ ഫോർമുല ഉരുത്തിരിഞ്ഞത് . ഈ തീരുമാനപ്രകാരം എതിർ കക്ഷികൾ  തന്റെ കൈവശമുള്ള ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ  നോർത്ത് അമേരിക്കയുടെ രജിസ്ട്രേഷനും ലോഗോയും  പ്രസിഡന്റിനും ട്രസ്റ്റീ ബോർഡിനും കൈമാറുകയും രാജി സന്നദ്ധത അറിയിച്ചുള്ളവർ  രാജി സമർപ്പിക്കുകയും ചെയ്താൽ മാത്രമേ മുകളിൽ പറഞ്ഞ ഐക്യ  ഫോർമുല  പ്രാബല്യത്തിലാവുകങ്ങയുള്ളു.

ട്രസ്റ്റീ ബോർഡിലെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെയും എല്ലാവരും സന്നിഹിതായിരുന്ന മീറ്റിങ്ങിൽ ആണ് ഈ തിരുമാനം എടുത്തത്, അത് ഏവരും അംഗീകരിക്കുകയും ചെയ്‌തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com