നടനും തിരക്കഥാകൃത്തും കഥാകാരനും സംവിധായകനും നിർമ്മാതാവും സർവ്വോപരി കർഷകനുമായ, മലയാള സിനിമയിലെ ദിഗ്ഗജൻ ശ്രീനിവാസനാണ് ഇന്ന് മലയാളി മനസ്സ് വായനക്കാരുടെ അതിഥിയായിട്ടുള്ളത്. അദ്ദേഹത്തെക്കുറിച്ച് അധികമൊന്നും പറയേണ്ട ആവശ്യമില്ല. മലയാള സിനിമാപ്രേക്ഷകരുടെ ഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. നർമ്മത്തിന്റെ മേമ്പൊടി ചേർത്ത് മലയാള സിനിമയെ മറ്റൊരു തലത്തിലേക്കുയർത്തി, ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് സാധാരണക്കാരന്റെ ജീവിത പ്രശ്നങ്ങളെ രസകരമായി അവതരിപ്പിച്ച് സമൂഹത്തിന് നേരെ വിരൽ ചൂണ്ടാനുള്ള അദ്ദേഹത്തിന്റെ തനതായ ഹാസ്യ ശൈലി പ്രശംസനീയം തന്നെ.
1956 ഏപ്രിൽ 4ന് കൂത്തുപറമ്പ് പാട്യത്ത് ശ്രീ. ഉണ്ണിയുടെയും ശ്രീമതി. ലക്ഷ്മിയുടെയും മകനായിട്ടാണ് ശ്രീനിവാസിന്റെ ജനനം. പിതാവ് ഉണ്ണി ഒരു അധ്യാപകനും അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനും ആയിരുന്നു. കതിരൂർ ഗവൺമെന്റ് സ്കൂളിൽ നിന്നും തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീനിവാസൻ, മട്ടന്നൂരിലെ പഴശ്ശിരാജ എൻ എസ് എസ് കോളേജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദം നേടി. ശേഷം 1977 ൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാഭിനയത്തിൽ ഡിപ്ലോമ നേടി. അക്കാലത്ത് തമിഴ് നടൻ രജനീകാന്ത് അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു.
മണിമുഴക്കം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച ശ്രീനിവാസൻ, മികച്ച ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായിരുന്നു. വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, മേള, ഒരു മാടപ്പിറവിന്റെ കഥ എന്നീ സിനിമകളിൽ മമ്മൂട്ടിക്ക് വേണ്ടി അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്. സംഘഗാനം എന്ന സിനിമയിലാണ് ആദ്യത്തെ ലീഡ് റോൾ ചെയ്യുന്നത്. 1984 ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയ്ക്ക് കഥയെഴുതി. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ നിർമ്മിച്ചു.
നർമ്മത്തിന് പുതിയ രൂപവും ഭാവവും നൽകി ശ്രീനിവാസൻ തന്റെ സിനിമകളിലൂടെ സാധാരണക്കാരുടെ പ്രശ്നങ്ങൾ വെള്ളിത്തിരയിൽ എത്തിച്ചു.
225ൽപ്പരം സിനിമകൾ ചെയ്ത അദ്ദേഹം മലയാള സിനിമാലോകത്തിന് പൊൻതുവൽ ചാർത്താനായി ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ചു. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, ഉദയാനാണ് താരം, കഥ പറയുമ്പോൾ, അറബിക്കഥ, സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേൽപ്പ്, തലയണ മന്ത്രം, സന്ദേശം, മിഥുനം, മഴയെത്തും മുൻപേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ്, ഞാൻ പ്രകാശൻ തുടങ്ങിയവ ശ്രീനിവാസന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങൾ മാത്രമല്ല, മലയാള സിനിമയുടെ നാഴികക്കല്ലുകൾ കൂടിയാണ്. ഹാസ്യത്തിന്റെ അകമ്പടിയോടെ കുറിക്കു കൊള്ളുന്ന സംഭാഷണങ്ങൾ സന്ദർഭത്തിന്റെ പ്രാധാന്യമനുസരിച്ച് കോർത്തിണക്കി കഥയും തിരക്കഥയും രചിക്കാനുള്ള ശ്രീനിവാസന്റെ കഴിവ് പത്തരമാറ്റ് തിളക്കത്തോടെ ഇന്നും എന്നും പ്രശംസനീയമാണ്.
ഈ ബഹുമുഖപ്രതിഭ മലയാള സിനിമക്ക് നൽകിയ സംഭാവനയെ മാനിച്ച്, മികച്ച അഭിനയത്തിന് പുറമേ മികച്ച കഥ, തിരക്കഥ, ജനപ്രിയ സിനിമ എന്നീ തലങ്ങളിൽ നാഷണൽ ഫിലിം അവാർഡ്, കേരള സ്റ്റേറ്റ് ഫിലിം അവാർഡ്, കേരള ഫിലിംസ് ക്രിട്ടിക് അവാർഡ്, ഫിലിം ഫെയർ അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ്, രാമുകാര്യാട്ട് മെമ്മോറിയൽ അവാർഡ്, തുടങ്ങിയ ബഹുമതികൾ നിരവധി തവണ അദ്ദേഹത്തെ തേടിയെത്തി.
ശ്രീനിവാസനും ഭാര്യ വിമല ശ്രീനിവാസനും കൂടി രണ്ട് ആൺമക്കളാണുള്ളത്. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. മൂത്ത മകൻ വിനീത് ശ്രീനിവാസൻ മികച്ച പിന്നണി ഗായകനും അഭിനേതാവും സംവിധായകനും നിർമ്മാതാവും കൂടിയാണ്. വിനീത് നിർമ്മിച്ച തിര എന്ന ത്രില്ലർ സിനിമയിലൂടെ അനുജനായ ധ്യാൻ ശ്രീനിവാസൻ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. അച്ഛന്റെ പാത പിന്തുടർന്ന് അദ്ദേഹത്തിന്റെ യശസ്സ് ഉയർത്തി ഇനിയും ഏറെ ദൂരം സഞ്ചരിക്കാൻ ഇരുവർക്കും അവസരങ്ങളുണ്ടാവട്ടെ എന്നാശംസിച്ചുകൊണ്ട്,
നല്ല അവതരണം. ലേഡി സൂപ്പർസ്റ്റാർ ഉർവശി യ്ക്ക് ഏറ്റവും ഇഷ്ടം ഉള്ള നടൻ ശ്രീനിവാസൻ ആണെന്ന് പറഞ്ഞിട്ടുണ്ട്.
Thank you dear

സൂചിപ്പിച്ച പോലെ വിശദീകരണം
ആവശ്യമില്ലാത്ത നടൻ.
അദ്ദേഹത്തിൻ്റെ ജീവിതത്തിലെ പ്രധാന സംഭവ വികാസങ്ങൾ ചുരുക്കി
എന്നാല്
നന്നായി എഴുതി
Thank you so much
ഇത്രേം വായിച്ചതിനു ഒരുപാട് നന്ദി.
നല്ല അവതരണം
Thank you dear
