എല്ലാവർക്കും നമസ്കാരം
എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു സ്നാക് റെസീപ്പി നോക്കാം
മൈസൂർ ബോണ്ട
ആവശ്യമായ സാധനങ്ങൾ
മൈദ – 250 ഗ്രാം
റവ – 50 ഗ്രാം
കുക്കിംഗ് സോഡ – 1/2 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
ജീരകം – 1 ടീസ്പൂൺ
കുരുമുളക് ചതച്ചത് – 1 ടീസ്പൂൺ
തേങ്ങ ചിരകിയത് – ഒരു കപ്പ്
പച്ചമുളക് അരിഞ്ഞത് – 2 ടീസ്പൂൺ
ഇഞ്ചി അരിഞ്ഞത് – 2 ടീസ്പൂൺ
കറിവേപ്പില ചെറുതായി അരിഞ്ഞത് – 2 ടീസ്പൂൺ
മല്ലിയില ചെറുതായി അരിഞ്ഞ് -2 ടീസ്പൂൺ
തൈര് – 100 മിലി
വെള്ളം – ആവശ്യത്തിന്
എണ്ണ വറുക്കാൻ ആവശ്യമുള്ളത്
ഉണ്ടാക്കുന്ന വിധം
ഒരു ബൗളിൽ മൈദയെടുത്ത് അതിലേക്ക് റവ, ഉപ്പ്, സോഡ തുടങ്ങിയവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തേങ്ങയും ജീരകവും കുരുമുളകും അരിഞ്ഞു വച്ചിരിക്കുന്ന സാധനങ്ങളും ചേർത്ത് നന്നായി ഇളക്കുക. തൈര് ചേർത്തിളക്കി ആവശ്യത്തിന് മാത്രം വെള്ളം ചേർത്ത് കോരിയിടാൻ പാകത്തിൽ മാവ് തയ്യാറാക്കുക.
എണ്ണ ചൂടാക്കി ഓരോ സ്പൂൺ വീതം കോരിയിട്ട് മീഡിയം തീയിൽ തിരിച്ചും മറിച്ചുമിട്ട് വറുത്തു കോരുക.
ചൂടോടെ തേങ്ങ ചട്ണി ക്കൊപ്പം വിളമ്പാം.
കൊള്ളാം