ഇന്ന് ഞാൻ മലയാളി മനസ്സിന്റെ പ്രിയപ്പെട്ട വായനക്കാരുമായി പങ്കു വയ്ക്കുവാൻ ഉദ്ദേശിക്കുന്നത് സാധാരണ നമ്മൾ കഴിക്കുന്ന പാലപ്പത്തിന്റെ രുചിയിൽ നിന്നും വ്യത്യസ്തമായ രുചിയിലുള്ള ഒരു പാലപ്പത്തിന്റെ റെസിപ്പിയാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ പാലപ്പം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.
ആവശ്യമായ ചേരുവകൾ
«««««««««««««»»»»»»»»»»»»»»
പച്ചരി – രണ്ടര കപ്പ്
ഉഴുന്ന് – രണ്ട് ടീസ്പൂൺ
ഈസ്റ്റ് – കാൽ ടീസ്പൂൺ
തേങ്ങ – ഒരു കപ്പ്
ചോറ് – ഒരു കപ്പ്
പഞ്ചസാര – രണ്ട് ടീസ്പൂൺ
വെള്ളം – പാകത്തിന്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരിയും ഉഴുന്നും നന്നായി കഴുകി 5 മണിക്കൂർ കുതിർക്കാൻ വയ്ക്കുക.
അതിനുശേഷം ഒരു മിക്സിയുടെ ജാറിൽ കഴുകി വാരി വെച്ച ഉഴുന്നും അരിയും ഇട്ടുകൊടുക്കുക. ശേഷം തേങ്ങ, ഈസ്റ്റ്, പഞ്ചസാര, ചോറ് എന്നിവ ചേർത്ത് കുറച്ചു വെള്ളം ഒഴിച്ചു നന്നായി അരച്ചെടുക്കുക. (വെള്ളം കൂടി പോകാതെ ശ്രദ്ധിക്കണം )
നന്നായി അരഞ്ഞതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിച്ച് മൂടിവെക്കുക. എട്ടു മണിക്കൂറിനു ശേഷം നന്നായി പൊങ്ങിവന്ന മാവിലേക്ക് ഉപ്പ് ചേർത്ത് ഇളക്കുക.
ഒരു അപ്പച്ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ എണ്ണ പുരട്ടി ഒരു തവി മാവൊഴിച്ച് നന്നായി ചുറ്റിക്കുക. അതിനുശേഷം മൂടിവച്ച് വേവിക്കുക. ഇങ്ങനെ അരികു കരിഞ്ഞു പോകാതെ മൊരിഞ്ഞ നല്ല പാലപ്പം ഉണ്ടാക്കി എടുക്കുക. അനുയോജ്യമായ ഏതെങ്കിലും കറി കൂട്ടി കഴിക്കുക.
പുതുമയുള്ള മറ്റൊരു റെസിപ്പിയുമായി അടുത്ത ആഴ്ച ഞാൻ വീണ്ടും വരുന്നതാണ്.
നല്ല പാചക കുറിപ്പുകൾ

