സ്നേഹവും, ഇഷ്ടവും, പ്രണയവും, വിശ്വാസവും ഊതി നിറച്ചു വീർപ്പിച്ച ഒരു ഹൃദയം…
ഉമ്മറത്തൊടിയിലെ മൺതരികൾക്കിടയിൽ ഒളിച്ചുവച്ചു… !
എന്റെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും എല്ലാം അതിൽ ഉണ്ടായിരുന്നു…. !
കാലങ്ങൾ കടന്നുപോയി…
ഒരു ദിവസം… !!
പെട്ടെന്നാണ് അത് സംഭവിച്ചത്…. !
മാനത്ത് ഉരുണ്ടുകൂടിയ കാർമേഘ പാളികൾ കീറിമുറിച്ചുകൊണ്ട്, മഴനീർത്തുള്ളികൾ ഭൂമിയെ പ്രണയിക്കാൻ ഒരുങ്ങി…
അടങ്ങാത്ത പ്രണയാ വേശത്താൽ, പെയ്തിറങ്ങി ഭൂമിയിൽ ലയിച്ചുകൊണ്ടിരുന്നു..
ആ.. പകലിന്റെ അന്ത്യയാമങ്ങളിൽ…
മഴനീർത്തുള്ളികൾ കുളിരേകിയ മൺതരികൾ ക്കിടയിൽ നിന്ന്…
എന്റെ, ഹൃദയമോഹസങ്കല്പങ്ങൾ പതിയെ തലപൊക്കി… !!
കൺ തുറന്നു കണ്ട കാഴ്ചകൾ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി…. !!
മുകളിൽ നീലിമയെഴുന്നൊരാകാശം
പിന്നെ,
ചേലെഴും പച്ചതൻ
താഴ്വാരവും…. !
എന്നിലെ സ്വപ്നങ്ങൾക്ക് ചിറകു മുളക്കാൻ തുടങ്ങി….
ചെറു മൺതരികളെ വകഞ്ഞുമാറ്റി കൊണ്ട് പുറത്തേക്ക് കുതിക്കാൻ
വെമ്പൽ കൊണ്ടു…
ഉയർന്നു, ഉയർന്നു പറന്നെനിക്ക് ആകാശത്തെത്തുവാൻ കൊതിയായി…!
താഴെ ഈ ഭൂമിയിൽ മതിവരുവോളം പാറി, പാറി നടക്കാനും ആശതോന്നി…!!
മൺതരികൾ വകഞ്ഞുമാറ്റി കൊണ്ട്…
ചിറകുവിരിച്ചു മുകളിലേക്ക് പറന്നുപൊന്തി…. !
ആകാശ സീമയിലേക്ക് ഉയരാൻ തുടങ്ങവേ,,
എനിക്ക് മുന്നിലേക്ക് ഒരു പ്രകാശം കടന്നുവന്നു…..
ആ.. തീക്ഷ്ണമായ പ്രകാശവലയം എന്നെ ആകർഷിച്ചു കൊണ്ടേയി രുന്നു…..!!
അകലാൻ ആവാത്തവിധം ഞാനാ പ്രകാശത്തോട് അടുത്തു കൊണ്ടിരുന്നു…..!!
എനിക്ക് അതുവരെയുണ്ടായിരുന്ന മോഹങ്ങളും, സങ്കല്പങ്ങളും എല്ലാം
നിമിഷനേരംകൊണ്ട് മാഞ്ഞുപോയി….!
ആ.. പ്രകാശവലയം എന്നെ, അത്രമേൽ സ്വാധീനിച്ചിരിക്കാം…..
അതുമല്ലെങ്കിൽ,ഞാനതിൽ മതിമറന്നു ഭ്രമിച്ചു പോയതും ആവാം….! എന്നിരുന്നാലും ഞാൻ
ആ വെളിച്ചത്തിന് അരികിലേക്ക് പറക്കാൻ തുടങ്ങി, കൂടുതൽ കൂടുതൽ അടുത്തു ചെല്ലും തോറും അകന്നുമാറാൻ കഴിയാതെയായി…!
പക്ഷേ…
അടുത്ത ചെല്ലുന്തോറും ഞാൻ കണ്ട കാഴ്ചകൾ നടുക്കുന്നതായിരുന്നു…. !!
എനിക്കു മുന്നേ പറന്നവരെല്ലാം, തീക്ഷ്ണമായ വെളിച്ചത്തിന്റെ, ആകർഷണവലയത്തിൽ അകപ്പെട്ട്, നിലം പതിച്ചിരിക്കുന്നു….!!
ഹോ.. ! ഭയാനകം…,
തിരിച്ചു പറക്കാം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു….
പക്ഷേ കഴിയുന്നില്ല…
ആ വെളിച്ചത്തിൽ അലിഞ്ഞുചേരാൻ, അത്രമേൽ എന്റെ മനസ്സ് ആഗ്രഹിച്ചു പോയിരിക്കാം….!!
ചിറകു കരിഞ്ഞു മരണം വരിക്കും എന്ന് അറിഞ്ഞിട്ടും, മുന്നോട്ടു പറന്നുകൊണ്ടിരുന്നു….!
ആ പ്രണയ പ്രകാശത്തിൻ ചൂടിൽ, ചിറകു തളർന്നു കരിഞ്ഞു തുടങ്ങി…,
ഒടുവിൽ ആ പ്രകാശത്തിൽ ലയിച്ചുചേർന്നു നിലംപതിച്ചു….!!!
“ഭൂമിയിലെ കുറേ, ഈയ്യാംപാറ്റ.. ജന്മങ്ങളെ ഓർമ്മിപ്പിക്കും വിധം….!!!”.




നല്ല കഥ…..
നന്നായി പറഞ്ഞു
കഥ നന്നായിരിക്കുന്നു