Logo Below Image
Saturday, June 21, 2025
Logo Below Image
Homeഅമേരിക്കഈ ഗാനം മറക്കുമോ ഭാഗം - (50) 'രാഗം' എന്നപടത്തിലെ 'ഇവിടെ കാറ്റിന് സുഗന്ധം..' എന്ന...

ഈ ഗാനം മറക്കുമോ ഭാഗം – (50) ‘രാഗം’ എന്നപടത്തിലെ ‘ഇവിടെ കാറ്റിന് സുഗന്ധം..’ എന്ന ഗാനം

നിർമല അമ്പാട്ട്

പ്രിയപ്പെട്ടവരേ ഈഗാനം മറക്കുമോ എന്ന ഗാന പരമ്പര അമ്പത് ലക്കം തികഞ്ഞിരിക്കയാണ്. ഇനി നമുക്കൊരു ഗ്യാപ്പ് ഇടാം അല്ലേ.?
ഇന്ന് നമ്മൾ ‘ ഇവിടെ കാറ്റിന് സുഗന്ധം ‘ എന്ന പാട്ടാണ് കേൾക്കുന്നത്. 1975 ൽ പുറത്തിറങ്ങിയ ‘ രാഗം ‘ എന്ന പടത്തിലേതാണ് ഈ ഗാനം. കലൂർ ഡെന്നീസിന്റെ കഥ സംവിധാനം ചെയ്തത് പി.ജി.വിശ്യംഭരൻ. വയലാറിന്റെ വരികൾക്ക് സലിൽ ചൗധരി സംഗീതം നൽകി. യേശുദാസും ജാനകിയുമാണ് ഈ ഗാനം പാടിയിരിക്കുന്നത്.

സാഹിത്യമോ സംഗീതമോ മുന്നിൽ എന്ന് സംശയിച്ചുപോവുന്നു. അതിലേറെ മനോഹരമായ ആലാപനവും. സാഗരതിരകൾക്ക് മേലെ വൈഡൂര്യ മണികൾ തിരുമുത്തുകൾ വിതറി എന്ന പ്രയോഗവും, ചിരിക്കും ചെണ്ടമല്ലിയും ചിറകുള്ള നൊമ്പരങ്ങളും ഹൃദയം പൂക്കുന്ന മിഴികളും ഉത്തമസാഹിത്യത്തിൻറെ ഉത്തുംഗ ശ്രേണിയിൽ എത്തി നിൽക്കുന്നു.

നമുക്ക് വരികളിലേക്ക് വരാം :-
ഇവിടെ കാറ്റിനു സുഗന്ധം
ഇവിടെ കാറ്റിനു സുഗന്ധം
ഇതിലെ പോയതു വസന്തം
വസന്തത്തിൻ തളിർത്തേരിലിരുന്നതാര്
വാസരസ്വപ്നത്തിൻ തോഴിമാര്
(ഇവിടെ..)
ഇവിടെ തേരു നിർത്താതേ ഇതു വഴിയൊന്നിറങ്ങാതെ
എനിക്കൊരു പൂ തരാതെന്തെ
പോയ് പോയ് പൂക്കാലം
ഇവിടെ തേരു നിർത്താതേ ഇതു വഴിയൊന്നിറങ്ങാതെ
എനിക്കൊരു പൂ തരാതെന്തെ
പോയ് പോയ് പൂക്കാലം
ഋതുകന്യകേ നീ മറ്റൊരു പൂക്കാലം
അകലെ സാഗരതിരകൾ
അകലെ സാഗരതിരകൾ
അവയിൽ വൈഡൂര്യമണികൾ
തിരകളിൽ തിരുമുത്തു വിതച്ചതാര്
താരകദ്വീപിലെ കിന്നരന്മാർ
അകലെ സാഗരതിരകൾ
ഇരുട്ടിൻ കണ്ണുനീരാറ്റിൽ
ഒരു പിടി മുത്തെറിയാതെ
മനസ്സിന്റെ കണ്ണടച്ചെന്തേ
പോയ് പോയ് കിന്നരന്മാർ
ഇരുട്ടിൻ കണ്ണുനീരാറ്റിൽ
ഒരു പിടി മുത്തെറിയാതെ
മനസ്സിന്റെ കണ്ണടച്ചെന്തേ
പോയ് പോയ് കിന്നരന്മാർ
ഹൃദയേശ്വരീ നീ മറ്റൊരു വൈഡൂര്യം
ഹൃദയം പൂത്തത് മിഴികൾ
ഹൃദയം പൂത്തത് മിഴികൾ
അതിൽ ഞാൻ നിൻ കൃഷ്ണമണികൾ
നിറമുള്ള യുവത്വത്തിനെന്തഴക്
നിന്റെ വികാരത്തിൻ നൂറഴക്
ഹൃദയം പൂത്തത് മിഴിക
ചിരിക്കും ചെണ്ടുമല്ലിക്കും
ചിറകുള്ള നൊമ്പരങ്ങൾക്കും
തിളങ്ങുന്ന കണ്ണുകൾ നൽകാൻ
വാവാ വിശ്വശില്പീ
ചിരിക്കും ചെണ്ടുമല്ലിക്കും
ചിറകുള്ള നൊമ്പരങ്ങൾക്കും
തിളങ്ങുന്ന കണ്ണുകൾ നൽകാൻ
വാവാ വിശ്വശില്പീ
പ്രിയഗായകാ നീ എന്നിലെ പ്രേമശില്പി
(ഇവിടെ..)
എത്ര മനോഹരമായ സാഹിത്യം. ഇത്രയും അധികം വരികൾ തൻ്റെ ചടുലമായ ഈണങ്ങളിൽ ഒതുക്കിയ സാമർഥ്യം മലയാള സിനമാ ഗാനങ്ങളിൽ പുതിയൊരു തുടക്കം കുറിച്ചു . മലയാളികൾ സലിൽ ചൗധരിയുടെ ഈണം നെഞ്ചിലേറ്റുകയും ചെയ്തു.

നമുക്കാ പുത്തൻ ഈണങ്ങൾ കൂടി കേൾക്കാം.

ഗാനം അതി മനോഹരമല്ലെ ? എല്ലാവർക്കും ഇഷ്ടമായില്ലേ.. ഈ ഗാനം മറക്കുമോ എന്ന പരമ്പരയിലെ ഗാനങ്ങൾ മലയളി മനസ്സിൽ എന്നും സുഗന്ധം നിറക്കട്ടെ.. അമ്പത് ലക്കങ്ങളിലൂടെ ഒരു വസന്തം ഇതിലേ കടന്ന് പോയില്ലേ.
നിങ്ങളുടെ ഇഷ്ട ഗാനങ്ങളുമായി നിങ്ങൾ വിളിക്കുമ്പോൾ ഞാൻ മുന്നിലെത്തും🙏🏾

സ്നേഹപൂർവ്വം,

നിർമല അമ്പാട്ട് .♥️

RELATED ARTICLES

4 COMMENTS

  1. പഴയ കാലങ്ങൾ ഒന്നും മലയാളി മറക്കില്ല. ഈ ഗണത്തിൽ പെടുന്ന പാട്ടാണ് “ഇവിടെ കാറ്റിന് സുഗന്ധം ”
    നല്ല ആസ്വാദനക്കുറിപ്പ്

  2. ഇഷ്ടഗാനം. ആലാപനഭംഗിയും അർത്ഥ ഭംഗിയും ചേർന്ന പാട്ട്. അന്ധയായ നായികയ്ക്ക് വേണ്ടി തന്നെ ഉണ്ടാക്കിയ വരികൾ. ഇത്തരം ഗാനങ്ങൾ ഇന്നിനി കിട്ടുമോ

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ