Logo Below Image
Tuesday, June 24, 2025
Logo Below Image
Homeഅമേരിക്കഈ ഗാനം മറക്കുമോ ഭാഗം - (49) 'പരീക്ഷ' എന്നപടത്തിലെ 'പ്രാണസഖി ഞാൻ വെറുമൊരു പാമരനാം...

ഈ ഗാനം മറക്കുമോ ഭാഗം – (49) ‘പരീക്ഷ’ എന്നപടത്തിലെ ‘പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ..’ എന്ന ഗാനം

നിർമല അമ്പാട്ട് .

പ്രിയമുള്ളവരേ..
ഈ ഗാനം മറക്കുമോ എന്ന ഗാന പരമ്പരയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം.
ഇന്ന് നമ്മൾ കേൾക്കുന്നത് 1967 ൽ നിർമ്മിച്ച പരീക്ഷ എന്ന സിനിമയിലെ പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ എന്ന ഗാനമാണ്.
പി.ഭാസ്കരന്റെ രചനക്ക് എം എസ് ബാബുരാജ് സിന്ധു ഭൈരവി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം പാടിയത് യേശുദാസാണ്..

ഒരു കാലഘട്ടത്തിൽ ഈ ഗാനം നെഞ്ചേറ്റിയ കാമുകന്മാർ അനവധി. ഈ ഗാനം കേട്ട് തരളിതയാവാത്ത കാമിനിമാരില്ല. അത് ഇന്നും തുടരുന്നു എന്ന് പറഞ്ഞാൽ ഈ ഗാനം സ്വർണ്ണത്തിന് സുഗന്ധം പോലെ ആയില്ലേ.

” എങ്കിലുമെന്നോമലാൾക്ക്
താമസിക്കാനെൻ കരളിൽ… ”
പ്രിയപ്പെടവന്റെ നെഞ്ചിനുള്ളിൽ നിന്ന് രാഗാർദ്രമായി ഊറിഒഴുകി വരുന്ന ഈ ഗാനം കേൾക്കാൻ പെണ്ണുങ്ങൾ സുകൃതം ചെയ്യണം. അത്രക്ക് ഇമ്പമാർന്ന വരികൾ! ഇത്.നമ്മളെല്ലാവരും ആസ്വദിച്ചറിഞ്ഞിട്ടുണ്ട്. അനുഭവിച്ചറിഞ്ഞിട്ടുണ്ട്. നമുക്ക് ഗാനത്തിൻ വരികളിലേക്ക് വരാം.

പ്രാണസഖീ…. പ്രാണസഖീ….
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
പ്രാണസഖീ ഞാൻ….
എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൽ ഞാനുയർത്താം
മായാത്ത മധുരഗാന മാലിനിയുടെ കൽ‌പ്പടവിൽ
മായാത്ത മധുരഗാന മാലിനിയുടെ കൽ‌പ്പടവിൽ
കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
പ്രാണസഖീ ഞാൻ…
പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ
പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ
ചന്തമെഴും ചന്ദ്രികതൻ ചന്ദനമണിമന്ദിരത്തിൽ
സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ
എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
പ്രാണസഖീ ഞാൻ….

എത്ര ലളിതമധുരമായ വരികൾ… ചെവിട് പൊട്ടിക്കുന്ന പാശ്ചാത്തല സംഗീതമില്ല. അതൊക്കെയാണ് അന്നത്തെ ഗാനങ്ങളു സൗകുമാര്യം. അത്കൊണ്ട് എന്നും നിലനിൽക്കുന്നു. കൽപ്പാന്തകാലത്തോളം.

ഇനി എന്നുമെന്നും താമസിക്കാനെന്റെ കൂടെ പോരുമോ നീ എന്ന് അവളുടെ മുഖത്ത് നോക്കി ചോദിക്കുന്നത് നമുക്ക് കേൾക്കേണ്ടേ?..

ഗാനം കേട്ടുവല്ലോ. എല്ലാവർക്കും ഇഷ്ടമായില്ലേ ? ചെവി തകർക്കുന്ന പശ്ചാത്തല സംഗീതമില്ല. വരികൾക്കനുസരിച്ചുള്ള ഈണം. പ്രിയപ്പെട്ടവരേ നമ്മുടെ പരമ്പര അടുത്ത ലക്കത്തോടെ 50 ലക്കം തികയുന്നു. ഇനി നമുക്കൊരു ഗ്യാപ്പ് ഇടാം അല്ലേ? നിങ്ങളുടെ സമ്മതത്തോടെയേ ഞാൻ നിർത്തുകയുള്ളു. നിങ്ങൾ എപ്പോൾ ആവശ്യപ്പെട്ടാലും ഞാൻ റെഡിയാണ്.

ഇഷ്ടാനങ്ങളുമായി അടുത്ത ആഴ്ചയിൽ വീണ്ടും വരാം.

സ്നേഹപൂർവ്വം, നിങ്ങളുടെ പ്രിയകൂട്ടുകാരി.

നിർമല അമ്പാട്ട് .

RELATED ARTICLES

4 COMMENTS

  1. നല്ല പാട്ട് തന്നെ തെരഞ്ഞെടുത്തു ഗാന വിചാരത്തിനായി .ഗസൽ പോലെ ആസ്വദിക്കാവുന്ന നിത്യ ഹരിത ഗാനം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ