Tuesday, January 6, 2026
Homeഅമേരിക്കഡാൻഡിലിയൻ (കവിത) ✍ലൗലി ബാബു തെക്കെത്തല

ഡാൻഡിലിയൻ (കവിത) ✍ലൗലി ബാബു തെക്കെത്തല

ലൗലി ബാബു തെക്കെത്തല

ഇളം വെയിലിൽ
നിഴലായി ഉയർന്നു പൊങ്ങുന്ന നീ —
പേർ വിളിക്കുമ്പോൾ പോരാളിയെ
പോലെ,
കുതിച്ചു പായുന്നു ഡാൻഡിലിയൻ.

പച്ചമണ്ണിൽ പുഞ്ചിരിച്ചൊരു
സർവ്വസാധാരണ പൂവ്,
പക്ഷേ കാറ്റിന്റെ കിനാവിൽ
പറക്കാൻ പഠിച്ചവൾ —
ഡാൻഡിലിയൻ.

സൂര്യനെ നോക്കി
തല ഉയർത്തി നിൽക്കുന്ന നീ,
നക്ഷത്രങ്ങളായ വിത്തുകൾ ചുമന്നു
സന്ധ്യയിൽ കാറ്റിലേക്കുയരുന്ന
സ്നേഹം

ഒരൊറ്റ തളിരിതൾ പോലെയെങ്കിലും,
നീ എല്ലാ ഇടങ്ങളിലേക്കും
വിശ്വാസം വിതയ്ക്കുന്നു —
ഒരു സ്വപ്നത്തിന്റെ
കാവൽക്കാരിയായ്

മുളപ്പിക്കുന്നതെന്തെന്നറിയാതെ,
വേപഥു പൂണ്ട പക്ഷേ
ആഗ്രഹത്തോടെ
പുതിയ ഭൂമിക്ക് സ്വാഗതം പറയുന്ന
ഒരു മൗന കവി

നീ ഭൂമിയോട് പറയുന്ന വാക്കാണ്:
“ഇതുവരെ തീർന്നിട്ടില്ല,
ഞാൻ ഇനിയും വരും.”
ഡാൻഡിലിയൻ — പറക്കുന്ന പ്രതീക്ഷ.

മഴയിൽ കുഴഞ്ഞ സ്വപ്നങ്ങൾ
കാറ്റിലേറ്റി പറത്തുന്ന
ഒരു നിശബ്ദ പ്രസ്താവനയാണ്‌ നീ
ചെയ്തു തീർത്തതെല്ലാം
വെറുതെയല്ലെന്നോതുന്ന
കണക്കില്ലാത്ത വെറും മഴകൾക്കും
തളർന്ന ഭൂമിക്കുമെതിരായി
നീ നടത്തുന്ന കുതിപ്പാണ് —
ഒരു കടൽമഴയുടെ തീക്ഷ്ണമായ
മറുപടി.

ഒരൊറ്റ പെയ്ത്തിലെ തുള്ളികൾ
പോലും നിനക്കൊരു പുതുജനനം
എത്ര ചൂട് പൊള്ളിച്ചാലും
നീ വീണ്ടും പിറക്കുന്ന ജീവിതം.

വേരില്ലാതെ,പടരുന്ന നിറഞ്ഞു
വിടരുന്ന
ഒരു പ്രതീക്ഷ — അതാണ് നീ,
ഡാൻഡിലിയൻ.

ലൗലി ബാബു തെക്കെത്തല✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com