ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് ഒരു സ്മൂത്തിയുടെ റെസിപ്പി ആണ്. അടിപൊളി രുചിയോടു കൂടിയ ഈ ക്യാരറ്റ് സ്മൂത്തി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.
ആവശ്യമായ ചേരുവകൾ













- ക്യാരറ്റ് തൊലി കളഞ്ഞ് കഴുകി കഷണങ്ങളാക്കിയത് മുക്കാൽ കപ്പ്
- കണ്ടൻസ്ഡ് മിൽക്ക് 100 ഗ്രാം
- തിളപ്പിച്ച് ഫ്രീസറിൽ വച്ച് തണുപ്പിച്ച് പാൽ അരലിറ്റർ
- വാനില ഐസ്ക്രീം നാല് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം











ക്യാരറ്റ് കാൽകപ്പ് വെള്ളമൊഴിച്ച് വേവിച്ച് തണുക്കുന്നതിനായി മാറ്റിവയ്ക്കുക.
തണുത്തതിനുശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് ബ്ലെൻഡ് ചെയ്തതിനു ശേഷം അതിലേക്ക് പാലും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നന്നായി പതഞ്ഞു വരുന്നത് വരെ അടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് 2 ടേബിൾ സ്പൂൺ ഐസ്ക്രീം കൂടി ചേർത്ത് ഒരു പ്രാവശ്യം അടിച്ചെടുക്കുക. നന്നായി തണുപ്പ് വേണമെങ്കിൽ കുറച്ചു സമയം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചതിനു ശേഷം ഗ്ലാസിലേക്ക് ഒഴിച്ച് മുകളിൽ കുറച്ച് ഐസ്ക്രീം കൂടി ചേർത്ത് കഴിക്കാവുന്നതാണ്.
ചൂട് സമയത്ത് ആരോഗ്യവും ഉന്മേഷവും ഒരുപോലെ നൽകുന്ന ഈ സ്മൂത്തി എല്ലാവരും ഉണ്ടാക്കി നോക്കണേ. അടുത്ത റെസിപ്പിയുമായി അടുത്ത ആഴ്ച വീണ്ടും വരുന്നതാണ്.
തയ്യാറാക്കിയത്:
ആഹാ
വെരി ടേസ്റ്റി സ്മൂത്തി
ട്രൈയ് ചെയ്യാട്ടോ


എന്തായാലും ക്യാരറ്റ് സ്മൂത്തി ഒന്ന് പരീക്ഷിച്ചു നോക്കാം
Super

അടിപൊളി


പാചകക്കുറിപ്പുകൾ എല്ലാം നല്ലതാണ്. കോട്ടയംകാരുടെപാചകങ്ങൾഇഷ്ടം…


ഈ സ്മൂത്തി ഉടനെ പരീക്ഷിച്ചു നോക്കുന്നതാണ്.