Monday, February 23, 2026
Homeഅമേരിക്കകാൽഗറി മാർത്തോമ്മാ ദേവാലയത്തിലെ പുതിയ വികാരി റവ. സുരേഷ് വർഗീസീനും കുടുംബത്തിനും ഊഷ്മള സ്വീകരണം

കാൽഗറി മാർത്തോമ്മാ ദേവാലയത്തിലെ പുതിയ വികാരി റവ. സുരേഷ് വർഗീസീനും കുടുംബത്തിനും ഊഷ്മള സ്വീകരണം

ജോസഫ് ജോൺ കാൽഗറി

കാൽഗറി: കാൽഗറി മാർത്തോമ്മാ ദേവാലയത്തിലെ പുതിയ വികാരി സുരേഷ് വർഗീസ് ആച്ചന്റെ ആദ്യ ദിവ്യകുർബാനയും ഔദ്യോഗിക സ്വീകരണവും മെയ് 11, 2025 ഞായറാഴ്ച നടത്തപ്പെട്ടു. രാവിലെ 9:30ന് നടന്ന ദിവ്യകുർബാനയിലൂടെ ആച്ചൻ കാൽഗറിയിൽ തന്റെ ശുശ്രൂഷാ ജീവിതം ആരംഭിച്ചു .

ശുശ്രൂഷയ്ക്കു ശേഷം നടന്ന സ്വീകരണസമ്മേളനത്തിൽ, വൈസ്പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു യോഗത്തിൽ ഇടവകയിലെ അംഗങ്ങളുടെ പേരിൽ സുരേഷ് അച്ചനെയും, അനു കൊച്ചമ്മയെയും ജോസഫ് ചാക്കോയുടെ നിർദ്ദേശപ്രകാരം സൺ‌ഡേ സ്കൂൾ കുഞ്ഞുങ്ങൾ ബൊക്കെ നൽകി സ്വീകരിച്ചു .

കാൽഗറിയിൽ വരുന്നതിനു മുൻപ് സുരേഷ് അച്ചൻ , പുനലൂരിലെ സ്മൃതി അൽഷിമേഴ്‌സ് റീഹാബിലിറ്റേഷൻ സെന്റർ ഡയറക്ടർ ആയി പ്രവർത്തിക്കുകയായിരുന്നു. അച്ചൻറെ മറുപടി പ്രസംഗത്തിൽ തന്റെ ഇനിയുള്ള 3 വർഷത്തേക്കുള്ള ദർശനം പങ്കുവെച്ചു. മണ്ഡലം-മെമ്പർ/ അല്മായൻ കെ. റ്റി. തോമസിൻറെ പ്രാർത്ഥനയോടെ യോഗം അവസാനിച്ചു.

വാർത്ത : ജോസഫ് ജോൺ കാൽഗറി

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com